ചേർപ്പ് : റിപ്പബ്ളിക് ദിനത്തിൽ കുടിലിനു മുന്നിൽ ദേശീയപതാക ഉയർത്തി ജനശ്രദ്ധ നേടിയ ചേർപ്പ് ചെറുചേനം വെള്ളുന്നപറമ്പിൽ അമ്മിണി(69)ക്കും കുടുംബത്തിനും ഇന്ത്യൻ നാവികസേനയുടെ ആദരം. ചേർപ്പ് സി.എൻ.എൻ. ബോയ്സ് ഹൈസ്കൂൾ പ്രധാനാധ്യാപകൻ എ.ആർ. പ്രവീൺ കുമാറും ഉണ്ടായിരുന്നു. സംഘത്തെ ഉയർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് എതിരേറ്റത്. സംവിധായകൻ മേജർ രവിയും എത്തിയിരുന്നു. ചേർപ്പിലേക്ക് പ്രത്യേകം വാഹനം അയച്ചാണ് 17 പേരടങ്ങിയ സംഘത്തെ കൊച്ചിയിലെ നാവിക സേന ആസ്ഥാനത്ത് എത്തിച്ചത്. അധ്യാപകൻ കെ. ദിലീപ്കുമാർ, അമ്മിണിയുടെ മക്കൾ വിജയൻ, ശശി, ശശാങ്കൻ, മരുമക്കളായ സൗമ്യ, വിനീത, ദിവ്യ, സൗമ്യയുടെ അമ്മ മണി, പേരക്കുട്ടികളായ വിസ്മയ, വിവേക്, വൈഗ, ശ്രീലക്ഷ്മി, ശ്രീനന്ദ്, ശിവഹരി, ശിവാത്മിക എന്നിവരെയാണ് വരവേറ്റത്. കമാൻഡർ ഇൻ ചീഫ് വൈസ് അഡ്മിറൽ എം.എ. ഹമ്പിഹോളിയുടെ നിർദേശമനുസരിച്ചായിരുന്നു സ്വീകരണം. ഐ.എൻ.എസ്. ദ്രോണാചാര്യയിലെ കമ്മോഡോർ വി.ഇസഡ്. ജോബ്, ഐ.എൻ.എസ്. മഗറിലെ കമാൻഡർ ഹേമന്ത് സലുങ്കെ, ഭാര്യ നിനിജ സലുങ്കെ, ഡിഫൻസ് പി.ആർ.ഒ. കമാൻഡർ അതുൽപിള്ള എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ. അമ്മിണിയെയും പ്രധാനാധ്യാപകനെയും പൊന്നാടയണിയിച്ചു. ഐ.എൻ.എസ്. മഗർ യുദ്ധകപ്പലും ആസ്ഥാനത്തെ മ്യൂസിയവും ഐ.എൻ.എസ്. ദ്രോണാചാര്യയിലെ തോക്കുകളും പീരങ്കികളും കുതിരലായവും പരിചയപ്പെടുത്തി. കുടിലിനു മുന്നിൽ ദേശീയ പതാക ഉയർത്തിയതിന്റെ വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ഇതേക്കുറിച്ച് മാതൃഭൂമി വാർത്ത നൽകിയിരുന്നു. മേജർ രവിയുടെ നേതൃത്വത്തിൽ ഈ കുടുംബത്തിന് പുതിയ വീട് നിർമിക്കുന്ന ജോലികൾ വ്യാഴാഴ്ച തുടങ്ങും. ഇതിന്റെ ഭാഗമായി കുടിൽ പൊളിച്ചുനീക്കി. അമ്മിണിയുടെ രണ്ടുമക്കൾക്കായി രണ്ട് വീടുകൾ മെയ് 15-നകം നിർമിക്കാനാണ് ഉദ്ദേശ്യം.
from mathrubhumi.latestnews.rssfeed https://ift.tt/HmC9SGo
via IFTTT
Post Top Ad
Responsive Ads Here
Wednesday, February 9, 2022
കുടിലിനു മുന്നിൽ ദേശീയപതാക: സല്യൂട്ടുമായി നാവികസേന
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment