പാലാ : വാഗമൺ ചെരുവിലൂടെ വാൻ പുറകോട്ടുരുണ്ട് 1500 അടി താഴ്ചയിലേക്കു വീഴുമ്പോൾ മജു പുത്തൻകണ്ടം എന്ന മജു മാനുവൽ ഒരിക്കലും വിചാരിച്ചില്ല, ഇനിയൊരു ജീവിതമുണ്ടാകുമെന്ന്. കുത്തനെയുള്ള ചെരുവിലെ മരമാണ് അന്നത്തെ കടനാട് പഞ്ചായത്തംഗമായ മജുവിന് തുണയായത്. മലമ്പുഴയിൽ ബാബു എന്ന ചെറുപ്പക്കാരൻ മലയിടുക്കിൽ കുടുങ്ങി സൈന്യം രക്ഷപ്പെടുത്തുന്നത് മജു ടി.വി.യിൽ കണ്ടത് പഴയ ഒർമകളുടെ നടുക്കത്തോടെയാണ്. മജു രാഷ്ട്രീയം ഉപേക്ഷിച്ച് ഇപ്പോൾ പരിസ്ഥിതിപ്രവർത്തകനും കർഷകനുമായി ജീവിക്കുന്നു. അപകടം 2008-ൽ2008 ജൂൺ 20-ന് രണ്ട് സുഹൃുത്തുക്കളോടൊപ്പം വാഗമണ്ണിൽ പോയപ്പോഴായിരുന്നു അപകടം. ചെറിയ വാനിൽ കോലാഹലമേട് പോയി പ്രകൃതിസൗന്ദര്യം ആസ്വദിക്കുകയായിരുന്നു ലക്ഷ്യം. പതിവായി പാരാ ഗ്ലൈഡിങ് നടക്കുന്ന കൊക്കയുടെ ഭാഗത്തെത്തിയപ്പോൾ സുഹൃത്തുക്കൾ ഇറങ്ങി. കയറ്റത്തിലേക്ക് വാൻ ഓടിച്ചുകയറ്റാൻ മജു ശ്രമിച്ചു. പകുതിയെത്തിയപ്പോൾ വാൻ നിന്നു. ബ്രേക്ക് ചവിട്ടി നിർത്താൻ ശ്രമിച്ചു. മഴപെയ്ത് കുതിർന്ന മണ്ണിലൂടെ വാൻ താഴേക്കു തെന്നിനീങ്ങി. പുറകോട്ടുരുണ്ട് താഴേയ്ക്ക് പതിച്ചു. 1500 അടി താഴെയെത്തിയപ്പോൾ കൊക്കയുടെ കുത്തനെയുള്ള ഭാഗത്ത് നില്ക്കുന്ന മരത്തിൽ തട്ടി. ഇതിന്റെ ആഘാതത്തിൽ മജു വാനിൽനിന്നു തെറിച്ചുവീണു. കൈകളും ഇടതുകാലും വാരിയെല്ലുകളും ഒടിഞ്ഞു. ഉച്ചകഴിഞ്ഞ് 3.30-നായിരുന്നു സംഭവം. മൂടൽമഞ്ഞ് കാരണം, അപകടം കൃത്യമായി കാണാൻ സാധിക്കാത്ത സുഹൃത്തുക്കൾ ശബ്ദംകേട്ടാണ് വാൻ താഴേയ്ക്കു പതിച്ചെന്ന് മനസ്സിലാക്കിയത്. വാൻ പിന്നെയും നാല്പതടി താഴ്ചയിലേയ്ക്ക് ഉരുണ്ടുപോയാണ് നിന്നത്. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് അവശനായ മജുവിനെ കണ്ടെത്തിയത്. സുഹൃത്തുക്കൾ നാട്ടുകാരായ ആറുപേരെ കൂട്ടിവന്നു. അവർ മണിക്കൂറുകൾ ശ്രമിച്ച് മുകളിലെത്തിച്ചു. അപകടവാർത്ത നാട്ടിൽ പരന്നത് ഒരു രാഷ്ട്രീയ കൊലപാതകശ്രമമായാണ്. മജു ആരോഗ്യവാനായി തിരിച്ചെത്തി കാര്യങ്ങൾ വിശദീകരിച്ചശേഷമാണ് അഭ്യൂഹങ്ങൾ നീങ്ങിയത്. 34 വയസ്സുള്ളപ്പോഴായിരുന്നു അപകടം. മജു പിന്നീട് കടനാട് പഞ്ചായത്ത് പ്രസിഡന്റായി.
from mathrubhumi.latestnews.rssfeed https://ift.tt/ulUzFkX
via IFTTT
Post Top Ad
Responsive Ads Here
Wednesday, February 9, 2022
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
2008ല്‍ മജു വീണത് 1500 അടി കൊക്കയിലേക്ക്; ജീവൻ രക്ഷിച്ചത് മരം
2008ല്‍ മജു വീണത് 1500 അടി കൊക്കയിലേക്ക്; ജീവൻ രക്ഷിച്ചത് മരം
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment