സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് ഹര്‍ഷ് മന്ദറിനെ നാമനിര്‍ദേശം ചെയ്ത് നോര്‍വേ സര്‍വകലാശാല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 2, 2022

സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് ഹര്‍ഷ് മന്ദറിനെ നാമനിര്‍ദേശം ചെയ്ത് നോര്‍വേ സര്‍വകലാശാല

ന്യൂഡൽഹി: ഇന്ത്യൻ മനുഷ്യാവകാശ പ്രവർത്തകൻ ഹർഷ് മന്ദറിനെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് നാമനിർദേശം ചെയ്ത് നോർവേ സർവകലാശാല. പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓസ്ലോയുടെ (PRIO) ഡയറക്ടർമാർ സമാധാനത്തിനുള്ള നോബൽ സമ്മാന സമിതിക്ക് അവരുടെ വ്യക്തിപരമായ ശുപാർശകൾ നൽകാറുണ്ട്. ഹർഷ് മന്ദറിന്റെ നേതൃത്വത്തിലുള്ള കർവാൻ-ഇ-മൊഹാബത്ത് എന്ന സംഘടനയാണ് ഈ പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. പിആർഐഒയുടെ അഞ്ചംഗ സമിതിയാണ് തീരുമാനം എടുത്തത്. നിലവിലെ ഡയറക്ടർ ഹെന്റിക് ഉർദാലാണ് ശുപാർശ പട്ടിക സമർപ്പിച്ചത്. മതതീവ്രവാദത്തിനെതിരെ പോരാടുന്നതിനും മതാന്തര സംവാദം പ്രോത്സാഹിപ്പിക്കുന്നതിനും ഹർഷ് മന്ദർ നൽകിയ സംഭാവനകൾക്കാണ് അഞ്ച് പേരുകളുടെ പട്ടികയിൽ അദ്ദേഹത്തെയും സർവകലാശാല ഉൾപ്പെടുത്തിയിരിക്കുന്നത്. മോദി സർക്കാർ എങ്ങനെയാണ് രാജ്യത്തെ മുസ്ലീങ്ങളുടെ ജീവിതം കൂടുതൽ ദുഷ്കരമാക്കിയതെന്നും പിആർഐഒ ചർച്ച ചെയ്തു. എഴുത്തുകാരനും ആക്ടിവിസ്റ്റും ന്യൂഡൽഹിയിലെ സെന്റർ ഫോർ ഇക്വിറ്റി സ്റ്റഡീസിന്റെ ഡയറക്ടറുമായ ഹർഷ് മന്ദർ വിദ്വേഷ കുറ്റകൃത്യങ്ങൾക്ക് ഇരയായവരെ പിന്തുണയ്ക്കുകയും ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്യുന്ന കർവാൻ-ഇ-മൊഹബത്ത് (കാരവൻ ഓഫ് ലവ്) എന്ന കാമ്പെയ്ൻ ആരംഭിച്ചതാണ് സമാധാനത്തിനുള്ള നോബേൽ സമ്മാനത്തിന് നാമനിർദേശം ചെയ്യാൻ പിആർഐഒയെ പ്രേരിപ്പിച്ചത്. സമാധാനവും ഐക്യവും പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന വ്യക്തികൾക്ക് നൽകുന്ന ലോകത്തിലെ ഏറ്റവും വിശിഷ്ടമായ സമ്മാനമാണ് സമാധാനത്തിനുള്ള നോബൽ സമ്മാനം. Content Highlights:harsh mander nominated for nobel peace prize by norway university


from mathrubhumi.latestnews.rssfeed https://ift.tt/dH1IvMEp2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages