ഇതുവരെ ഇന്ത്യ കനിഞ്ഞില്ല; എങ്കിലും ബ്രസീലില്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്കിന് ലൈസന്‍സ് കിട്ടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 2, 2022

ഇതുവരെ ഇന്ത്യ കനിഞ്ഞില്ല; എങ്കിലും ബ്രസീലില്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്കിന് ലൈസന്‍സ് കിട്ടി

ന്യൂഡൽഹി: ഇലോൺ മസ്കിന്റെ ഉപഗ്രഹ ഇന്റർനെറ്റ് കമ്പനിയായ സ്റ്റാർലിങ്കിന് ബ്രസീലിൽ സേവനമാരംഭിക്കാനുള്ള ലൈസൻസ് ലഭിച്ചു. ബ്രസീലിലെ നാഷണൽ ടെലി കമ്മ്യൂണിക്കേഷൻ ഏജൻസി (Anatel) യാണ് സ്റ്റാർലിങ്കിന് രാജ്യത്തേക്ക് പ്രവേശനം നൽകിക്കൊണ്ട് അനുമതി നൽകിയിരിക്കുന്നത്. ഇതോടെ രാജ്യത്തെ വിവിധ സേവന ദാതാക്കളുടെ സഹായത്തോടെ ബ്രസീലുകാർക്ക് സ്റ്റാർലിങ്കിന്റെ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് ഉപയോഗിക്കാൻ സാധിക്കും. ഏറെ നാളുകളായി ഇന്ത്യയിലും സ്റ്റാർലിങ്ക് സേവനങ്ങൾ ആരംഭിക്കാനുള്ള ശ്രമങ്ങളിലാണ്. കമ്പനി രജിസ്റ്റർ ചെയ്തെങ്കിലും സേവനം ആരംഭിക്കാനുള്ള ലൈസൻസ് ഇന്ത്യൻ അധികൃതർ ഇതുവരെ നൽകിയിട്ടില്ല. അതിനിടെ സ്റ്റാർലിങ്ക് ഇന്ത്യയ്ക്ക് നേതൃത്വം നൽകിയിരുന്ന സഞ്ജയ് ഭാർഗവ സ്ഥാനം രാജിവെക്കുകയും ചെയ്തു. ലൈസൻസ് നേടുന്നതിന് മുമ്പ് തന്നെ ഉപഗ്രഹ ഇന്റർനെറ്റ് സേവനം ആഗ്രഹിക്കുന്നവരിൽ നിന്ന് കമ്പനി പ്രീ ബുക്കിങ് സ്വീകരിച്ചിരുന്നു. എന്നാൽ സർക്കാർ ഇടപെട്ട് ഇത് നിർത്തലാക്കുകയും ലൈസൻസ് നേടാതെ ബുക്കിങ് സ്വീകരിക്കാൻ പാടില്ലെന്ന് നിർദേശം നൽകുകയും ചെയ്തു. ഇതോടെ കമ്പനിയ്ക്ക് ഇതുവരെയുള്ള ബുക്കിങ് മടക്കി നൽകേണ്ടി വന്നു. ഇന്ത്യയിൽ സേവനം ആരംഭിക്കാൻ സങ്കീർണമായ കടമ്പകൾ ഇനിയുമുണ്ടെന്ന് വ്യക്തമാക്കി ഇലോൺ മസ്ക് തന്നെ രംഗത്തുവന്നിരുന്നു. ബ്രസീലിലുടനീളം ഉപഭോക്താക്കളഇലേക്ക് ഉപഗ്രഹ ഇന്റർനെറ്റ് എത്തിക്കുകയാണ് കമ്പനിയുടെ താൽപര്യം. സ്കൂളുകൾ, ആശുപത്രികൾ, ഉൾനാടുകളിലും ഗ്രാമങ്ങളിലുമുള്ള സ്ഥാപനങ്ങൾ എന്നിവയ്ക്കെല്ലാം തീർച്ചയായും ഇത് ഗുണം ചെയ്യും. അനാടെൽ ഇടക്കാല പ്രസിഡന്റ് ഇമ്മാനുവൽ കാംപെലോ പറഞ്ഞു. ഇലോൺ മസ്കിന്റെ ബഹിരാകാശ സാങ്കേതികവിദ്യാ ഗവേഷണ വികസന സ്ഥാപനമായ സ്പേസ് എക്സിന് കീഴിലുള്ള സ്ഥാപനമാണ് സ്റ്റാർലിങ്ക്. 2022 ജനുവരി 15 ലെ ഇലോൺ മസ്കിന്റെ ട്വീറ്റ് അനുസരിച്ച് സ്റ്റാർലിങ്കിന് 1469 ഉപഗ്രഹങ്ങളാണുള്ളത്. 272 എണ്ണം ഭ്രമണ പഥങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും ഉടൻ ആക്റ്റിവേറ്റ് ചെയ്യുമെന്നും അദ്ദേഹം പറയുന്നു. അടുത്തിടെ വന്ന റിപ്പോർട്ട് അനുസരിച്ച് 25 രാജ്യങ്ങളിലായി 1,45,000 ൽ ഏറെ ഉപഭോക്താക്കളുണ്ട്. കൂടുതൽ രാജ്യങ്ങളിലേക്ക് സേവനങ്ങൾ വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. Content Highlights:Musks Starlink gets license to operate in Brazil


from mathrubhumi.latestnews.rssfeed https://ift.tt/1gFHqiMBo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages