തലക്കെട്ടിലെ ഈചോദ്യം കലങ്കൂട്ട് മണ്ഡലത്തിലെ വോട്ടർമാരോട് ചോദിച്ചാൽ, അവർ പറയും കാര്യമുണ്ടെന്ന്. ഇന്ത്യയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഒരേയൊരു വെങ്കലപ്രതിമയുള്ള സ്ഥലമാണിത്. സ്ഥാപിച്ചതാകട്ടെ ഇവിടത്തെ സ്ഥാനാർഥി മൈക്കിൾ വി. ലോബോയും. ആ പ്രതിമയിപ്പോൾ ഇവിടെ തിരഞ്ഞെടുപ്പിലെ ഒരു ചർച്ചാവിഷയമാണ്. പ്രമോദ് സാവന്ത് മന്ത്രിസഭയിയിൽ ലോബോ അംഗമായിരിക്കെ കഴിഞ്ഞ ഡിസംബറിലാണ് ഈ പ്രതിമ സ്ഥാപിച്ചത്. അന്നുമുതൽ പ്രതിഷേധമിരമ്പുന്നുണ്ട്. ഇന്ത്യൻ ഫുട്ബോൾ താരങ്ങളുടെ പ്രതിമ സ്ഥാപിക്കാതെ, അവരെ പ്രോത്സാഹിപ്പിക്കാതെ, പോർച്ചുഗീസുകാർ കോളനിയാക്കി ഭരിച്ച ഗോവയിൽ ആ നാട്ടുകാരനായ ഫുട്ബോൾ താരത്തിന്റെ പ്രതിമ സ്ഥാപിച്ചതിലാണ് പ്രതിഷേധം. എന്നാൽ, തന്റെ വ്യക്തിപ്രഭാവത്താൽ ആ പ്രതിഷേധങ്ങൾ ലോബോ ഊതിക്കെടുത്തുകയായിരുന്നു. ''റൊണാൾഡോയുടെ ജീവിതം എല്ലാ അർഥത്തിലും പ്രചോദനം നൽകുന്നതാണ്. ഇവിടെയുള്ള യുവാക്കൾക്കും ആ ജീവിതം പ്രചോദനമാകട്ടെ എന്നുകരുതിയാണ് പ്രതിമ സ്ഥാപിച്ചത്'' -മൈക്കിൾ ലോബോ 'മാതൃഭൂമി'യോട് പറഞ്ഞു. യുവാക്കളെ ഫുട്ബോളിലേക്ക് ആകർഷിക്കാനായി, ഈ ഏഴാംനമ്പറുകാരൻ ഫ്രീകിക്ക് എടുക്കുന്ന പോസിലുള്ള 'സ്റ്റാച്യു ഓഫ് ഇൻസ്പിരേഷൻ' എന്ന പ്രതിമയ്ക്ക് 400 കിലോഗ്രാം ഭാരമാണുള്ളത്. പ്രതിമയ്ക്കൊപ്പമുള്ള ഫലകത്തിൽ ക്രിസ്റ്റ്യാനോയുടെ 1985 ഫെബ്രുവരി അഞ്ച് എന്ന ജനനത്തീയതിയും കുട്ടിക്കാലത്തെ ആരോഗ്യപ്രശ്നവും നേട്ടങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ബി.ജെ.പി.യിൽനിന്ന് കൂറുമാറിയ ലോബോ കോൺഗ്രസിനായി ഇതേമണ്ഡലത്തിൽ സ്ഥാനാർഥിയായതോടെ ആ പഴയ പ്രതിഷേധം എതിർകക്ഷികൾ ഒന്നുകൂടി ആളിക്കത്തിക്കാനും തുടങ്ങിയിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/1jAF8wV
via IFTTT
Post Top Ad
Responsive Ads Here
Monday, February 7, 2022
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
ഗോവൻ തിരഞ്ഞെടുപ്പിൽ ക്രിസ്റ്റ്യാനോയ്ക്ക് എന്തുകാര്യം...
ഗോവൻ തിരഞ്ഞെടുപ്പിൽ ക്രിസ്റ്റ്യാനോയ്ക്ക് എന്തുകാര്യം...
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment