മോത്തിഹാരി: ബീഹാറിൽ ചമ്പാരൻ സത്യാഗ്രഹം ആരംഭിച്ച സ്ഥലത്തിന് സമീപം സ്ഥാപിച്ചിരുന്ന മഹാത്മാഗാന്ധിയുടെപ്രതിമ നശിപ്പിച്ച നിലയിൽ. ഞായറാഴ്ച രാത്രിയാണ് ചർക്ക പാർക്കിലെ ഗാന്ധി പതിമ കേടുപാടുകൾ വരുത്തി നിലത്ത് തള്ളിയ നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി പ്രദേശത്ത് മതപരമായ മുദ്രാവാക്യങ്ങൾ കേട്ടെന്നറിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. ഇത് തീവ്ര വലതുപക്ഷ സംഘടനകളുടെ പങ്കാളിത്തം സൂചിപ്പിക്കുന്നതാണെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. പോലീസ് അന്വേഷണം നടത്തിവരികയാണെന്നും പ്രതിമ നശിപ്പിച്ചവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ഈസ്റ്റ് ചമ്പാരൻ ജില്ലാ കളക്ടർശിർഷാത് കപിൽ അശോക് പറഞ്ഞു.പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ സിഎസ്ആർ പ്രവർത്തനങ്ങളുടെ ഭാഗമായി പാർക്കിന്റെ അറ്റകുറ്റപ്പണികൾ നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു. WE DEFINITELY ARE DOOMED! #SHAME A life-size statue of Mahatma #Gandhi in #Motihari of #Bihar's East Champaran district vandalised! Video: @umashankarsinghpic.twitter.com/1iBzPV0K74 — Bharat Tiwari (@BharatTiwari) February 14, 2022 ഇവിടെ മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കും. സിസിടിവി ക്യാമറകൾ സ്ഥാപിക്കും. പ്രതിമയുടെ പുനഃസ്ഥാപനം ജില്ലാ ഭരണകൂടത്തിന്റെ മേൽനേട്ടത്തിൽ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിർബന്ധിത ഇൻഡിഗോ പ്ലാന്റേഷനെതിരെ 1917-ൽ ബ്രിട്ടീഷ് ഇന്ത്യയിൽ മഹാത്മാഗാന്ധി ആരംഭിച്ച ആദ്യത്തെ സത്യാഗ്രഹ പ്രസ്ഥാനമായിരുന്നു ചമ്പാരൻ സത്യാഗ്രഹം. Content Highlights:mahatma gandhi statue vandalised near champaran satyagraha site
from mathrubhumi.latestnews.rssfeed https://ift.tt/klYV39h
via IFTTT
Post Top Ad
Responsive Ads Here
Tuesday, February 15, 2022
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
ചമ്പാരനില്‍ മഹാത്മാ ഗാന്ധിയുടെ പ്രതിമ തകര്‍ത്ത നിലയില്‍
ചമ്പാരനില്‍ മഹാത്മാ ഗാന്ധിയുടെ പ്രതിമ തകര്‍ത്ത നിലയില്‍
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment