സിൽവർ ലൈൻ: ആദ്യം അംഗീകരിച്ചും ഇപ്പോൾ തള്ളിപ്പറഞ്ഞും റെയിൽവേ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 16, 2022

സിൽവർ ലൈൻ: ആദ്യം അംഗീകരിച്ചും ഇപ്പോൾ തള്ളിപ്പറഞ്ഞും റെയിൽവേ

കോട്ടയം: സിൽവർ ലൈനിൽ റെയിൽവേയും ബോർഡും ആദ്യഘട്ടം സ്വീകരിച്ച നിലപാടുകളിൽനിന്ന് പിന്നീട് മലക്കംമറിഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട ആദ്യകാലരേഖകൾ പരിശോധിച്ചാൽ ഈ നയവ്യതിയാനം വ്യക്തമാകും. സിൽവർ ലൈൻ പദ്ധതിക്ക് സമ്മതം പറഞ്ഞ് 2018-ൽ അന്നത്തെ റെയിൽവേമന്ത്രി സംസ്ഥാനത്തിന് നൽകിയ മറുപടിയും കഴിഞ്ഞമാസം പാർലമെന്റിൽ റെയിൽവേമന്ത്രി നൽകിയ മറുപടിയും പരിശോധിച്ചാലും ഇക്കാര്യം വ്യക്തം. പദ്ധതിയുടെ സാധ്യതാപരിശോധനാ റിപ്പോർട്ടുമുതൽ വിശദ പദ്ധതിരേഖവരെ പരിശോധിച്ച ബോർഡോ റെയിൽവേയോ, പോയവർഷംവരെ ഒരു തിരുത്തും നിർദേശിച്ചതുമില്ല.2018-ൽ പദ്ധതിക്ക് സാധ്യതാപഠനം നടത്തി റിപ്പോർട്ട് നൽകിയത് ബ്രോഡ്‌ഗേജിലുള്ള പാളത്തിനാണ്. പാളം കടന്നുപോകുന്നത് അധികവും തൂണുകളിലൂടെയാണെന്നും പരാമർശിച്ചിരുന്നു. പിന്നീട് അന്തിമ പദ്ധതിരേഖയും വിശദ പദ്ധതിരേഖയും സമർപ്പിച്ചപ്പോൾ പാളം സ്റ്റാൻഡേർഡ് ഗേജായി മാറി.രാജ്യത്തെ പ്രധാന തീവണ്ടിപ്പാളങ്ങൾ ബ്രോഡ്‌ഗേജിലാണെന്നും സിൽവർ ലൈൻമാത്രം സ്റ്റാൻഡേർഡ് ഗേജിലാകുന്നത് നല്ലതല്ലെന്നും തിരുത്താൻ ബോർഡിന് കഴിഞ്ഞില്ല. സ്റ്റാൻഡേർഡ് ഗേജിനായി പ്രത്യേകം ബോഗികൾ ഇറക്കുമതിചെയ്യേണ്ടതുണ്ട്. ബ്രോഡ്ഗേജിലാണെങ്കിൽ ഈ ചെലവ് ഒഴിവാക്കാമായിരുന്നു. പദ്ധതിച്ചെലവ് കൂടുമെന്ന് നിതി ആയോഗുംമറ്റും ചൂണ്ടിക്കാട്ടുമ്പോൾ ഗേജ് മാറ്റംകൊണ്ടുമാത്രം വലിയ ലാഭമുണ്ടാക്കാമെന്ന് റെയിൽവേയ്ക്ക് കെ-റെയിലിനെ അറിയിക്കാമായിരുന്നു; അതുണ്ടായില്ല.ബോർഡിലെ ചിലർ കെ-റെയിലുമായി ഒത്തുകളിക്കുകയായിരുന്നെന്ന ആരോപണം അലോക് വർമ ഉന്നയിച്ചത് ഈ സാഹചര്യത്തിലാണ്. ബോഗികളുടെ ഇറക്കുമതിയുംമറ്റും ഒഴിവാക്കാനും പദ്ധതിച്ചെലവ് കുറയ്ക്കാനും അവർ ഇടപെട്ടാൽ മതിയായിരുന്നെന്ന് അദ്ദേഹം പറയുന്നു.ബ്രോഡ്ഗേജ് അതിവേഗവണ്ടികൾക്ക് പറ്റിയതല്ലെന്നും 160 കിലോമീറ്ററിൽ കൂടുതൽ വേഗത്തിൽ ഇതിൽ വണ്ടി ഓടില്ലെന്നും കെ-റെയിൽ പറഞ്ഞിരുന്നു. എന്നാൽ, റെയിൽവേ അതിവേഗവണ്ടികൾക്കുവേണ്ടി ബ്രോഡ്ഗേജ് നവീകരണം നടത്തുകയാണ്. ഇത് അവർ അന്നൊന്നും പറഞ്ഞില്ല. റെയിൽവേ റിസർച്ച് ഡിസൈൻ ആൻഡ് സ്റ്റാൻഡേർഡ് ഓർഗനൈസേഷനെ ഉദ്ധരിച്ചാണ് ബ്രോഡ്‌ഗേജിനെതിരേ കെ-റെയിൽ നിലപാടെടുത്തത്. എന്നാൽ, ബ്രോഡ്ഗേജ് പാതകൾ 200 കിലോമീറ്റർ വേഗത്തിന് പറ്റിയതാക്കുന്നതായി ഓർഗനൈസേഷൻതന്നെ വ്യക്തമാക്കിയിരുന്നു. റെയിൽവേയുടെ ഈ ഗവേഷണവിഭാഗം സ്വീകരിച്ച നിലപാട് റെയിൽവേയും ബോർഡും കെ-റെയിലിനോട് ധരിപ്പിക്കാഞ്ഞതും ചർച്ചയായി.കഴിഞ്ഞമാസം പാർലമെന്റിൽ റെയിൽവേമന്ത്രി സിൽവർ ലൈൻ വിശദ പദ്ധതിരേഖയിലെ അപാകം വിശദമായി പറഞ്ഞു. സാങ്കേതികപ്രശ്നങ്ങളും ഒട്ടേറെ പഠനങ്ങൾ ഒഴിവായതും വ്യക്തമാക്കി. ഇക്കാര്യങ്ങൾ റെയിൽവേയുടെ പക്കലുണ്ടായിട്ടും അവർ മുൻകാലങ്ങളിൽ മൗനം പാലിച്ചു. മാത്രമല്ല, കെ-റെയിലും ബോർഡുമായി നടന്ന കൂടിക്കാഴ്ചയുടെ മിനിറ്റ്‌സ് പ്രകാരം റെയിൽവേഭൂമി ഓഹരിയായി വിട്ടുനൽകാൻ സമ്മതിച്ചതായും പറയുന്നുണ്ട്. പദ്ധതി ഈ രീതിയിൽ പറ്റില്ലെന്ന് ഇപ്പോൾ പറയുന്നവർ ഭൂമിയിൽ സംയുക്തപരിശോധന സമ്മതിച്ചതും ആ രേഖ വെളിവാക്കുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/FdBltX4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages