കോവിഡ് കാലത്ത് റെക്കോഡിട്ട് കേരള നിയമസഭ; കേരളത്തിൽ സഭ ചേർന്നത് 61 ദിവസം, യു.പിയില്‍ 17 - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 16, 2022

കോവിഡ് കാലത്ത് റെക്കോഡിട്ട് കേരള നിയമസഭ; കേരളത്തിൽ സഭ ചേർന്നത് 61 ദിവസം, യു.പിയില്‍ 17

തിരുവനന്തപുരം: കോവിഡ് കാലത്ത് രാജ്യത്ത് ഏറ്റവും കൂടുതൽ ദിവസം സമ്മേളിച്ചത് കേരള നിയമസഭയാണെന്ന് സ്പീക്കർ എം.ബി. രാജേഷ്. 2021-ൽ കേരള നിയമസഭ 61 ദിവസം സമ്മേളിച്ചു. ഉത്തർപ്രദേശിൽ 17, പഞ്ചാബിൽ 11 ദിവസങ്ങൾ മാത്രമാണ് സഭ സമ്മേളിച്ചത്. പാർലമെന്റ് 60-ൽ താഴെ ദിവസമാണ് സമ്മേളിച്ചതെന്നും സ്പീക്കർ പറഞ്ഞു. ഇക്കാലത്ത് നിയമസഭാ സമിതികളുടെ സമ്മേളനങ്ങളും തടസ്സപ്പെട്ടില്ല. ഓൺലൈനായി അവ ചേർന്നു. രാജ്യത്താദ്യം നിയമസഭാ സമിതികൾ ഓൺലൈനായി ചേർന്നതും കേരളത്തിലാണ്- സ്പീക്കർ പറഞ്ഞു. നിയമസഭയുടെ ചട്ടങ്ങളും നടപടിക്രമങ്ങളും പരിഷ്കരിക്കാൻ നിയോഗിച്ച മന്ത്രി കെ. രാധാകൃഷ്ണൻ അധ്യക്ഷനായ സമിതി ഈ സമ്മേളനകാലത്ത് ശുപാർശകൾ സമർപ്പിക്കും. 'ആസാദി കാ അമൃത്' മഹോത്സവത്തിന്റെ ഭാഗമായി രാജ്യത്തെ വനിതാ എം.എൽ.എമാരുടെ ദേശീയതല സമ്മേളനവും കേരള നിയമസഭ നടത്തും. നിയമസഭാ ലൈബ്രറി ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി അന്താരാഷ്ട്ര പുസ്തകോത്സവം സംഘടിപ്പിക്കുമെന്നും സ്പീക്കർ പറഞ്ഞു. മുമ്പും ഓർഡിനൻസ് ഇറങ്ങിയിട്ടുണ്ട് -സ്പീക്കർ ഗവർണർ ഒപ്പിട്ട ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിനെപ്പറ്റി താൻ അഭിപ്രായം പറയേണ്ടതില്ലെന്ന് സ്പീക്കർ. മുമ്പും അടിയന്തര ഘട്ടങ്ങളിൽ ഓർഡിനൻസ് ഇറങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഗവർണറെ ക്ഷണിച്ചു വെള്ളിയാഴ്ച നിയമസഭയിൽ നയപ്രഖ്യാപനം നടത്താൻ ഗവർണർ ആരിഫ് മുഹമ്മദ്ഖാനെ സ്പീക്കർ എം.ബി. രാജേഷ് രാജ്ഭവനിലെത്തി ക്ഷണിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/Ja9FHqU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages