തിരുവനന്തപുരം : ഇടതുമുന്നണിക്ക് രാഷ്ട്രീയവ്യതിയാനമുണ്ടാകുമ്പോഴെല്ലാം തിരുത്തൽശക്തിയായി ഇടപെടുമെന്ന് സി.പി.ഐ. പാർട്ടി ബ്രാഞ്ച് സമ്മേളനങ്ങളിൽ നടത്താനുള്ള രാഷ്ട്രീയറിപ്പോർട്ടിങ്ങിനുള്ള കുറിപ്പിലാണ് അംഗങ്ങൾക്ക് ഈ ഉറപ്പുനൽകുന്നത്. ജനങ്ങളോട് യുദ്ധപ്രഖ്യാപനം നടത്തിയല്ല കെ-റെയിൽ പദ്ധതി നടപ്പാക്കേണ്ടതെന്ന പാർട്ടി സംസ്ഥാനനേതൃയോഗത്തിലുണ്ടായ വികാരം സമ്മേളനങ്ങളിൽ പങ്കുവെക്കുന്നില്ല. പകരം, പദ്ധതിക്കുനേരെയുള്ള പ്രതിഷേധം വികസനത്തെ തകർക്കാനുള്ളതാണെന്ന കുറ്റപ്പെടുത്തലാണുള്ളത്. മുന്നണിയെ ശക്തിപ്പെടുത്തും ഇടതുപക്ഷ ജനാധിപത്യമുന്നണിയെന്നത് ഭട്ടിൻഡാ കോൺഗ്രസിൽ ഉരുത്തിരിഞ്ഞുവന്ന ആശയമാണ്. അതുകൊണ്ടുതന്നെ, ഇടതുപക്ഷ മുന്നണിയുടെ രാഷ്ട്രീയദൗത്യങ്ങൾ കൃത്യമായി നിറവേറ്റുകയെന്നത് പാർട്ടിയുടെ മുഖ്യകടമയാണ്. ജനങ്ങൾ നമ്മളിൽ അർപ്പിച്ച വിശ്വാസത്തിന് പോറലേൽക്കാതിരിക്കാൻ പാർട്ടി സദാ ജാഗരൂകമാണ്. എൽ.ഡി.എഫ്. ഉയർത്തിപ്പിടിച്ച രാഷ്ട്രീയത്തിൽ വ്യതിയാനം ഉണ്ടാകുമ്പോഴെല്ലാം അത് തിരുത്താൻ പാർട്ടി ശക്തമായ തീരുമാനങ്ങളെടുത്ത് മുന്നോട്ടുപോയിട്ടുണ്ട്. ഇനിയും അത്തരം നയവും സമീപനവും തുടരും. എന്നാൽ, ഇടതുമുന്നണിയെ ദുർബലപ്പെടുത്തുന്ന നടപടിക്കെതിരേ നിതാന്തജാഗ്രത ആവശ്യമാണെന്നും സംസ്ഥാനനേതൃത്വം തയ്യാറാക്കിയ കുറിപ്പിൽ പറയുന്നു. ഉശിരോടെ പ്രവർത്തിക്കണം ജനകീയമായി ഇടപെട്ടും രാഷ്ട്രീയബോധം വളർത്തിയും പാർട്ടിയെ ശക്തിപ്പെടുത്തേണ്ടത് തിരുത്തൽശക്തിയായി എന്നും നിലനിൽക്കാൻ അനിവാര്യമാണെന്ന ഓർമപ്പെടുത്തലും സി.പി.ഐ. നൽകുന്നു. എൽ.ഡി.എഫിൽ സ്വതന്ത്രവ്യക്തിത്വം നിലനിർത്താൻ പാർട്ടി ഉശിരോടെ പ്രവർത്തിക്കാൻ കൂടുതൽ ഐക്യത്തോടെയും കരുത്തോടെയും ഉള്ള പ്രസ്ഥാനമായിമാറണം. മറ്റ് ഇടതുപക്ഷപാർട്ടികളുമായി നിരന്തരം രാഷ്ട്രീയചർച്ചകളും സംവാദങ്ങളും നടത്തിക്കൊണ്ടേ മുന്നണിയുടെ ഐക്യവും അടിത്തറവിപുലീകരണവും സാധ്യമാകൂ. ബി.ജെ.പി.-യു.ഡി.എഫ്. അദൃശ്യമുന്നണി രാജ്യത്തിന് ബദൽ നിർദേശിക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് സി.പി.ഐ. പറയുന്നു. ആരോഗ്യപ്രതിസന്ധി എന്നനിലയിൽ മാത്രമല്ല, സാമ്പത്തിക-സാമൂഹിക പ്രതിസന്ധി എന്നരീതിയിൽ കോവിഡ് പ്രതിരോധം തീർത്തതുകൊണ്ടാണ് കേരളം ഒരു ബദൽ ആകുന്നത്. ബൂർഷ്വാ ചട്ടക്കൂടിൽ കമ്യൂണിസ്റ്റ് പാർട്ടികൾ എങ്ങനെ പ്രവർത്തിക്കുമെന്നതിന്റെ ഉത്തരംകൂടിയാണ് കേരളമോഡൽ. കേരളത്തിലെ ഇടതുമുന്നണിക്കെതിരേ ബി.ജെ.പി.-യു.ഡി.എഫ്. ചേർന്നുള്ള അദൃശ്യമുന്നണി രൂപപ്പെട്ടിട്ടുണ്ട്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുനടന്ന അന്വേഷണങ്ങൾ ഇതിന്റെ ഭാഗമാണ്. അതെല്ലാം മല എലിയെ പ്രസവിച്ചപോലെയായി. കെ-റെയിൽ പദ്ധതിക്കെതിരേ കോൺഗ്രസും വർഗീയസംഘടനകളും നടത്തുന്ന സമരത്തെ ഇതേരീതിയിലാണ് കാണേണ്ടത്. യു.ഡി.എഫ്. എം.പി.മാർ പദ്ധതിക്കെതിരേ പ്രധാനമന്ത്രിക്ക് നിവേദനം നൽകിയത് ആദ്യ സംഭവമാണെന്നും സി.പി.ഐ. പറയുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/b5WVFNa
via IFTTT
Post Top Ad
Responsive Ads Here
Thursday, February 10, 2022
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
മുന്നണിയിൽ തിരുത്തൽശക്തിയായി തുടരും; ഉശിരോടെ പ്രവർത്തിക്കാനും പാർട്ടി അംഗങ്ങളോട് സി.പി.ഐ.
മുന്നണിയിൽ തിരുത്തൽശക്തിയായി തുടരും; ഉശിരോടെ പ്രവർത്തിക്കാനും പാർട്ടി അംഗങ്ങളോട് സി.പി.ഐ.
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment