ശബരിമലയിലെ ക്രമക്കേട്: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 1, 2022

ശബരിമലയിലെ ക്രമക്കേട്: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

കൊച്ചി: ശബരിമല അതിഥിമന്ദിരത്തിൽ താമസിച്ച് മടങ്ങുന്ന വിശിഷ്ടവ്യക്തികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും പേരിൽ വ്യാജ ഭക്ഷണബില്ലുണ്ടാക്കിയും ശൗചാലയനടത്തിപ്പിന്റെ പേരിലും നടന്ന ക്രമക്കേടിനെക്കുറിച്ച് ‘മാതൃഭൂമി’ നൽകിയ വാർത്തയുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനും ജസ്റ്റിസ് പി.ജി. അജിത്കുമാറും അടങ്ങിയ ദേവസ്വം ബെഞ്ചാണ് കേസെടുത്തത്. ഹർജി പരിഗണിച്ച കോടതി സർക്കാർ, തിരുവിതാംകൂർ ദേവസ്വം ബോർഡ് തുടങ്ങിയവരിൽനിന്ന് വിശദീകരണം തേടി. ഹർജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.ശബരിമലയിലെ ഒട്ടേറെ അഴിമതികൾ വെളിച്ചത്തുകൊണ്ടുവന്ന വിജിലൻസ് സംഘത്തിലെ രണ്ട് എസ്.ഐ.മാർ അടക്കം നാലുദ്യോഗസ്ഥരെ പോലീസിലേക്ക് മടക്കിയയച്ചിരുന്നു. മകരവിളക്ക് സീസൺ കഴിഞ്ഞതിനുപിന്നാലെയായിരുന്നു ഇത്. വിരമിക്കാൻ ഏറെനാളില്ലാത്ത എസ്.പി.യെ മാത്രമാണ് നിലനിർത്തിയത്.ശബരിമലയിലെ അതിഥിമന്ദിരത്തിൽ താമസിച്ച വിശിഷ്ടവ്യക്തികൾ, ഉന്നതോദ്യോഗസ്ഥർ എന്നിവർ ഭക്ഷണം കഴിച്ച വകയിൽ വ്യാജ ബില്ലുണ്ടാക്കി ക്രമക്കേട് നടത്താനുള്ള ശ്രമം വിജിലൻസ് കണ്ടെത്തിയിരുന്നു. തുടർന്ന്, വിജിലൻസ് സംഘത്തെത്തന്നെ പൊളിച്ചെന്നായിരുന്നു റിപ്പോർട്ട്.സംഘത്തിന്റെ സേവനം തുടരണമെന്ന് ശബരിമല സ്പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ട് നിലനിൽക്കെയായിരുന്നു ഇത്. ശബരിമല സ്പെഷ്യൽ കമ്മിഷണർ ശബരിമലയിൽ ഇല്ലാത്ത ദിവസംപോലും അദ്ദേഹത്തിന്റെ പേരിൽ ഭക്ഷണച്ചെലവ് എഴുതിവെച്ചിരുന്നുവെന്നും കണ്ടെത്തിയിരുന്നു. ഇതിനെത്തുടർന്നാണ് ദേവസ്വം ബെഞ്ച് സ്വമേധയാ കേസെടുത്തത്.


from mathrubhumi.latestnews.rssfeed https://ift.tt/iIVXZEeBL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages