കൊല്ലം : കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർ ധനസഹായ അപേക്ഷയ്ക്കൊപ്പം മരണസ്ഥിരീകരണ (ഡെത്ത് ഡിക്ലറേഷൻ) സർട്ടിഫിക്കറ്റ് നൽകേണ്ട. തദ്ദേശ സ്ഥാപനങ്ങളിൽനിന്നുള്ള മരണസർട്ടിഫിക്കറ്റും കോവിഡ് പോർട്ടലിലെ മരണസ്ഥിരീകരണ പട്ടികയിലെ നമ്പറും നൽകി ഓൺലൈനിൽ അപേക്ഷിച്ചാൽ മതി. മരണകാരണം കോവിഡ് ആണെന്ന് അപ്പീൽ കമ്മിറ്റി അംഗീകരിക്കുമ്പോൾ തന്നെ കോവിഡ് പോർട്ടലിലെ പട്ടികയിൽ ഇതുൾപ്പെടും. എന്നാൽ മരണസ്ഥിരീകരണ സർട്ടിഫിക്കറ്റ് വാങ്ങണമെങ്കിൽ രണ്ടാഴ്ച നീളുന്ന നടപടിക്രമങ്ങൾ ആവശ്യമാണ്. ഇതൊഴിവാക്കാനാണ് പുതിയ തീരുമാനം.നടപടിക്രമങ്ങൾ ലഘൂകരിച്ച് പരമാവധി പേരിൽനിന്ന് അപേക്ഷ വാങ്ങാനുള്ള ശ്രമത്തിലാണ് അധികൃതർ. കഴിഞ്ഞ രണ്ട് ഞായറാഴ്ചകളിൽ അവധി ഉപേക്ഷിച്ച് തീവ്രയത്നം നടത്തിയിട്ടും സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ച ഏഴായിരത്തിലേറെ പേരുടെ ആശ്രിതർ ധനസഹായത്തിന് അപേക്ഷ സമർപ്പിക്കാനുണ്ട്. വീടുകയറി അപേക്ഷ സ്വീകരിച്ചിട്ടും സംസ്ഥാനത്ത് 10 ശതമാനം പേർ അവശേഷിക്കുകയാണ്. അവകാശത്തർക്കങ്ങൾ, ധനസഹായം സംബന്ധിച്ച് അറിവില്ലായ്മ എന്നിവമൂലമാണ് പലരും അപേക്ഷിക്കാത്തത്. കോവിഡ് മരണം സംബന്ധിച്ച വിവരങ്ങൾ ആരോഗ്യവകുപ്പ് പഞ്ചായത്തടിസ്ഥാനത്തിലാണ് തയ്യാറാക്കിയത്. അപേക്ഷ വില്ലേജ് അടിസ്ഥാനത്തിൽ സ്വീകരിച്ചതും സാങ്കേതികക്കുരുക്കായി.കോവിഡ് നഷ്ടപരിഹാര വിതരണവുമായി ബന്ധപ്പെട്ട് ജനുവരി 19-നു കേരളത്തെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചിരുന്നു. പല സംസ്ഥാനങ്ങളിലും കോവിഡ് മൂലം മരിച്ചവരേക്കാൾ കൂടുതൽ അപേക്ഷ ലഭിച്ചപ്പോൾ കേരളത്തിൽ അപേക്ഷകൾ കുറയുന്നത് എന്തുകൊണ്ടാണെന്നായിരുന്നു കോടതിയുടെ ചോദ്യം. സാങ്കേതികകാര്യങ്ങൾ പറഞ്ഞ് അപേക്ഷ തള്ളരുതെന്ന് ഓർമിപ്പിച്ച കോടതി, ഒരാഴ്ചയ്ക്കകം ധനസഹായം കൊടുത്തുതീർക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്നാണ് നടപടികൾ വേഗത്തിലാകുകയും കുരുക്കഴിയുകയും ചെയ്തത്. ധനസഹായവിതരണം സംബന്ധിച്ച കേസ് അടുത്ത വെള്ളിയാഴ്ച സുപ്രീംകോടതിയിൽ വരാനിരിക്കെയാണു വീണ്ടും നടപടിക്രമങ്ങൾ ലഘൂകരിച്ചത്. അന്ന് ഇതുസംബന്ധിച്ച് കേരളം സത്യവാങ്‌മൂലം നൽകണമെന്നാണ് നിർദേശം.ആകെ മരണം-52,786ഓൺലൈനിൽ അപേക്ഷ നൽകിയവർ-43,160നേരിട്ട് അപേക്ഷിച്ചവർ-2,060 ആകെ അപേക്ഷിച്ചവർ-45,220 തള്ളിയ അപേക്ഷകൾ-394 അംഗീകരിച്ച അപേക്ഷകൾ-40,755തീരുമാനമാകാത്ത അപേക്ഷകൾ-4,071
from mathrubhumi.latestnews.rssfeed https://ift.tt/dzbGJSRhx
via IFTTT
Post Top Ad
Responsive Ads Here
Monday, January 31, 2022
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
കോവിഡ് നഷ്ടപരിഹാരം: അപേക്ഷയ്ക്കൊപ്പം മരണസ്ഥിരീകരണ സർട്ടിഫിക്കറ്റ് വേണ്ടാ
കോവിഡ് നഷ്ടപരിഹാരം: അപേക്ഷയ്ക്കൊപ്പം മരണസ്ഥിരീകരണ സർട്ടിഫിക്കറ്റ് വേണ്ടാ
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment