മീററ്റ്: പടിഞ്ഞാറൻ ഉത്തർപ്രദേശിൽ നിന്ന് ബി.ജെ.പി.യെ കെട്ടുകെട്ടിക്കുമെന്ന് പ്രഖ്യാപിച്ച് മഹാസഖ്യംനേതാക്കളായസമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും രാഷ്ട്രീയ ലോക്ദൾ നേതാവ് ജയന്ത് ചൗധരിയും. മീററ്റിൽ വെള്ളിയാഴ്ച നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് മഹാസഖ്യം നേതാക്കളുടെ പ്രഖ്യാപനം. പശ്ചിമ യു.പി.യിൽ ബി.ജെ.പി.യുടെ സൂര്യൻ അസ്തമിക്കുമെന്നും ജനങ്ങളുടെ ആവേശം കണ്ടിട്ട് തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ തന്നെ ബി.ജെ.പി. തൂത്തെറിയപ്പെടുമെന്നുറപ്പായെന്നും അഖിലേഷ് യാദവ് പറഞ്ഞു. ഉത്തർപ്രദേശിൽ മാറ്റം വരുമെന്നുറപ്പായെന്നും സ്വാതന്ത്ര്യത്തിനു മുമ്പുള്ള ആദ്യത്തെ ജ്വാല മീററ്റിൽ നിന്നാണ് ഉയർന്നതെന്നും ശിപ്പായി ലഹളയെ ഓർമിപ്പിച്ച് അഖിലേഷ് പറഞ്ഞു. മഹാന്മാരായ ജനങ്ങൾക്ക് ജന്മം നൽകിയ നാടാണിത്. രാജ്യത്തിന് ദിശാബോധം നൽകിയവർ. കർഷകരുടെ ഉന്നമനത്തിന് പ്രവർത്തിച്ചവർ. മുൻ പ്രധാനമന്ത്രി ചരൺസിങ് (ജയന്ത് ചൗധരിയുടെ മുത്തശ്ശൻ) കർഷകർക്കായി പ്രവർത്തിച്ചയാളാണ്. കർഷകൻ ഏതു ജാതിയായാലും അവർക്കായി പ്രയത്നിച്ച വ്യക്തി. അദ്ദേഹത്തിന് ഭാരത രത്നം കൊടുക്കണമെന്ന് ഞാൻ അന്നും പറയുന്നു, ഇന്നും പറയുന്നു. ഗംഗാജലം പോലെ പവിത്രമായി മുൻ കാലങ്ങളിൽ ജീവിച്ച പോലെ, ഞാനും ജയന്ത് ചൗധരിയും ഒരുമിച്ച് രാഷ്ട്രീയമായാലും മറ്റെന്തായാലും നീങ്ങുമെന്നും അഖിലേഷ് പറഞ്ഞു. ബി.ജെ.പി. സർക്കാർ വന്നതിന് ശേഷം യു.പി.യിൽ പാവപ്പെട്ടവർ കൂടുകയാണെന്നും അഖിലേഷ് കുറ്റപ്പെടുത്തി. പാവപ്പെട്ടവരെ മഹാസഖ്യം സർക്കാർ വന്നാൽ രക്ഷപ്പെടുത്തും. അടച്ചിടൽ സമയത്ത് തൊഴിലാളികൾക്ക് ഈ സർക്കാർ ഒരു സഹായങ്ങളും നൽകിയില്ല. കോവിഡ് ബാധിച്ചവർക്ക് കട്ടിലോ മരുന്നോ ഓക്സിനോ ലഭിച്ചില്ല. മരുന്ന് കൊള്ളവിലയ്ക്കാണ് വിറ്റത്. സർക്കാരിനെ അപ്പോഴൊന്നും കണ്ടേ ഇല്ല. കരിമ്പു കൃഷിക്കാർക്ക് ന്യായവിലയില്ല. ഞങ്ങളുടെ സർക്കാർ വന്നാൽ 15 ദിവസത്തിനകം പണം നൽകും. കർഷകർ സമരത്തിനിറങ്ങേണ്ടി വരില്ല. 300 യൂണിറ്റ് വൈദ്യുതിയും സൗജന്യമായി നൽകും. സർക്കാർ ജീവനക്കാരുടെ പെൻഷൻ കൂട്ടും. നമ്മുടെ മുഖ്യമന്ത്രിക്ക് ലാപ്പ്ടോപ്പ് ഉപയോഗിക്കാനറിയില്ലെന്നാണ് പറയുന്നത്. പിന്നെങ്ങിനെയാണ് അദ്ദേഹം ട്വീറ്റ് ചെയ്യുന്നത്. നിരവധി ക്രിമിനൽ കേസുകളുള്ള മുഖ്യമന്ത്രിയാണ് അദ്ദേഹം. ഭഗവാൻ കൃഷ്ണൻ എത്ര പ്രാവശ്യം ഹസ്തിനപുരയിൽ വന്നു. എന്റെ കുലത്തിന്റെ ആളാണദ്ദേഹം. അവിടെയും ഞങ്ങൾ ജയിക്കുമെന്നും മീററ്റിൽ മരിച്ച കർഷകർക്കായി സ്മാരകം സ്ഥാപിക്കുമെന്നും അഖിലേഷ് കൂട്ടിച്ചേർത്തു. വളരെ ആലോചിച്ചാണ് മഹാസഖ്യത്തിൽ ചേർന്നതെന്നും ബി.ജെ.പി. സർക്കാരിന്റെ കാലത്ത് കർഷകരും യുവാക്കളും സ്ത്രീകളും കഷ്ടപ്പെടുകയാണെന്നും ജയന്ത് ചൗധരി പറഞ്ഞു. മീററ്റ് ജില്ലയിൽ ഏഴു നിയമസഭാ മണ്ഡലങ്ങളാണുള്ളത്. കഴിഞ്ഞ തവണ ഏഴും ബി.ജെ.പി.ക്കാണ്. ഇത്തവണയാകട്ടെ, മീററ്റ് സൗത്ത്, കണ്ടോൺമെന്റ്, സിറ്റി എന്നിവിടങ്ങളിലൊഴികെ ഹസ്തിനപുര, കിഠോർ, സാർധന, സിവൽഖാസ് എന്നിവിടങ്ങളിൽ മഹാസഖ്യം വൻ മത്സരമാണ് കാഴ്ചവെക്കുന്നത്. content highlights: Akhilesh Yadav and Jayant Chaudhary says that they will defeated BJP in western UP
from mathrubhumi.latestnews.rssfeed https://ift.tt/3ADDhkp
via IFTTT
Post Top Ad
Responsive Ads Here
Friday, January 28, 2022
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ നിന്ന് ബി.ജെ.പി.യെ കെട്ടുകെട്ടിക്കുമെന്ന് പ്രഖ്യാപിച്ച് മഹാസഖ്യം
പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ നിന്ന് ബി.ജെ.പി.യെ കെട്ടുകെട്ടിക്കുമെന്ന് പ്രഖ്യാപിച്ച് മഹാസഖ്യം
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment