കെ.എസ്.ആർ.ടി.സി: യാത്രക്കാരിയെ അപമാനിച്ച കണ്ടക്ടറെ പിരിച്ചുവിട്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 9, 2022

കെ.എസ്.ആർ.ടി.സി: യാത്രക്കാരിയെ അപമാനിച്ച കണ്ടക്ടറെ പിരിച്ചുവിട്ടു

തിരുവനന്തപുരം: യാത്രക്കാരിയെ അപമാനിച്ച കണ്ടക്ടറെ കെ.എസ്.ആർ.ടി.സി. പിരിച്ചുവിട്ടു. വൈക്കം ഡിപ്പോയിലെ കണ്ടക്ടർ പി.പി. അനിലിനെതിരായാണ് നടപടി. വിജിലൻസ് എക്സിക്യുട്ടീവ് ഡയറക്ടർ നടത്തിയ അന്വേഷണത്തിലാണ് തീരുമാനം. കണ്ടക്ടറുടെ ഭാഗത്തുനിന്ന് ഗുരുതര പിഴവുണ്ടായതായാണ് നിഗമനം. യാത്രക്കാരോട് മാന്യമായി പെരുമാറേണ്ടിയിരുന്ന ജീവനക്കാരന്റെ ഭാഗത്തുനിന്ന് ഇത്തരം നടപടി ഉണ്ടാകാൻ പാടില്ലായിരുന്നുവെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.നവംബർ 25-നാണ് സംഭവം. ടിക്കറ്റും ബാക്കി പൈസയും നൽകുമ്പോൾ കണ്ടക്ടർ യാത്രക്കാരിയോട് മോശമായി പെരുമാറിയെന്നാണ് പരാതി. യാത്രക്കാരി വെള്ളൂർ പോലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് കണ്ടക്ടറെ അറസ്റ്റുചെയ്തിരുന്നു. കോടതി റിമാൻഡ്ചെയ്ത ഇയാളെ കോർപ്പറേഷൻ സസ്പെൻഡ് ചെയ്തു. തുടർന്ന് നടന്ന വകുപ്പുതല അന്വേഷണ റിപ്പോർട്ട് പ്രകാരമാണ് കണ്ടക്ടറെ പിരിച്ചുവിടാൻ തീരുമാനിച്ചത്.


from mathrubhumi.latestnews.rssfeed https://ift.tt/3zHPVhJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages