തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്കിൽ ഡിസംബർ 31 വരെ കാലാവധി പൂർത്തിയാക്കിയ സ്ഥിരനിക്ഷേപം 141 കോടി രൂപയുടേത്. ഇതിൽ ഒരുകോടി രൂപ പോലും തിരികെ നൽകാനായിട്ടില്ല. 2900 കുടുംബങ്ങളുടേതായിരുന്നു ഈ നിക്ഷേപം. കല്യാണവും കാതുകുത്തും മുതൽ ചികിത്സയും ഉന്നതപഠനവും വരെ ലക്ഷ്യമിട്ട് നിക്ഷേപിച്ചവർക്ക് തിരിച്ചുകിട്ടാനുള്ളത് 312.71 കോടി രൂപയാണ്. ഇതിൽ 7000 കുടുംബങ്ങളിൽനിന്നായി 283.56 കോടി രൂപയുടെ സ്ഥിരനിക്ഷേപമുണ്ട്. ബാങ്ക് നൽകിയ വായ്പ 381.45 കോടിയുടേതാണ്. എന്നാൽ, ഇതിൽ 219.33 കോടിയും തട്ടിപ്പാണെന്ന് സഹകരണവകുപ്പ് നിയമിച്ച ഒൻപതംഗസമിതി കണ്ടെത്തിയിരുന്നു. അതിനാൽ തിരികെ കിട്ടുക പ്രയാസമാകും. ബാങ്കിന്റെ സുഗമമായ പ്രവർത്തനത്തിന് അഞ്ച് ശുപാർശകൾ പ്രത്യേകസമിതി മുന്നോട്ടുവെച്ചെങ്കിലും ഒന്നുപോലും സർക്കാരും സഹകരണവകുപ്പും അംഗീകരിച്ചില്ല. നിക്ഷേപകരെ സംരക്ഷിക്കുന്നതിനും ബാങ്ക് പുനരുജ്ജീവനത്തിനുമായി 108 കോടിയുടെ പ്രത്യക്ഷപദ്ധതിയും രണ്ട് പരോക്ഷപദ്ധതികളുമാണ് സമിതി മുന്നോട്ടുവെച്ചത്. ശുപാർശകൾ ഇവയായിരുന്നു: ഡെപ്പോസിറ്റ് ഗ്യാരന്റി ഫണ്ട് സ്കീമിൽനിന്ന് 50 കോടി രൂപ ബാങ്കിന് അനുവദിക്കുന്നതിന് സർക്കാർ ഇടപെടണം. കൺസോർഷ്യം ലെൻഡിങ് പദ്ധതിപ്രകാരം ഒരു കൺസോർഷ്യം രൂപവത്കരിച്ച് 50 കോടി രൂപ സ്വരൂപിച്ച് ബാങ്കിനെ സഹായിക്കാൻ സർക്കാർ ഇടപെടണം. റബ്കോയിൽ ബാങ്ക് നിക്ഷേപിച്ചിരിക്കുന്ന എട്ടുകോടി രൂപ തിരികെ വാങ്ങി ഉപയോഗിക്കണം. ബാങ്കിന്റെ നോൺ ബാങ്കിങ് ആസ്തി വിറ്റഴിച്ച് പണമുണ്ടാക്കണം. ബാങ്കിന്റെ ഉപയോഗിക്കാത്ത ആസ്തി വിറ്റഴിച്ചും പണം സ്വരൂപിക്കണം.
from mathrubhumi.latestnews.rssfeed https://ift.tt/3ncNb74
via IFTTT
Post Top Ad
Responsive Ads Here
Sunday, January 9, 2022
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
കരുവന്നൂർ ബാങ്ക്: കാലാവധി പൂർത്തിയായ സ്ഥിരനിക്ഷേപം 141 കോടി രൂപയുടേത്
കരുവന്നൂർ ബാങ്ക്: കാലാവധി പൂർത്തിയായ സ്ഥിരനിക്ഷേപം 141 കോടി രൂപയുടേത്
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment