വിനോദിന്റെ കരങ്ങൾ ഇനി കർണാടക സ്വദേശിക്ക് തുണ; അവയവങ്ങൾ ഏഴുപേർക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 5, 2022

വിനോദിന്റെ കരങ്ങൾ ഇനി കർണാടക സ്വദേശിക്ക് തുണ; അവയവങ്ങൾ ഏഴുപേർക്ക്

കൊച്ചി: വാഹനാപകടത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച വിനോദിന്റെ കരങ്ങൾ ഇനി കർണാടക സ്വദേശിയായ യുവാവിന് തുണയാകും. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ െവച്ച് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം കിളികൊല്ലൂർ കന്നിമേൽചേരി ചെമ്പ്യാപിള്ള തൊടിയിൽ വീട്ടിൽ എസ്. വിനോദിന്റെ (51) കൈകളാണ് ദാനം ചെയ്തത്. തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് ഹെലികോപ്റ്റർ മാർഗമെത്തിച്ച കൈകൾ കർണാടക സ്വദേശിയായ യുവാവിന് തുന്നിച്ചേർക്കുന്നതിനുള്ള ശസ്ത്രക്രിയ കൊച്ചി അമൃത ആശുപത്രിയിൽ ആരംഭിച്ചു. ഡിസംബർ 30-നാണ് ബൈക്കും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിനോദിന് പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി മസ്തിഷ്കമരണം സ്ഥിരീകരിച്ചതിനെ തുടർന്ന് അവയവങ്ങൾ ദാനം ചെയ്യാൻ ബന്ധുക്കൾ സമ്മതിക്കുകയായിരുന്നു. സംസ്ഥാന സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതി വഴിയാണ് ഇതിനുള്ള നടപടികൾ പൂർത്തിയാക്കിയത്. തുടർന്ന് അമൃത ആശുപത്രിയിൽനിന്നുള്ള ഡോക്ടർമാരുടെ സംഘം ബുധനാഴ്ച പുലർച്ചെ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തി. ശസ്ത്രക്രിയയും മറ്റും പൂർത്തിയാക്കി വൈകീട്ട് 3.45 - ഓടെ ഡോക്ടർമാരുടെ സംഘം തിരുവനന്തപുരം എയർപോർട്ടിലെത്തി. 4.05-ന് കൈകളുമായി ഹെലികോപ്റ്റർ കൊച്ചിയിലേക്ക് പറന്നു. അഞ്ച് മണിക്ക് ഇടപ്പള്ളിയിലെ സ്വകാര്യ ഹെലിപാഡിലിറങ്ങി. തുടർന്ന് ഡോക്ടർമാർ കൈകളുമായി ആംബുലൻസിൽ അമൃത ആശുപത്രിയിലേക്ക് തിരിച്ചു. റോഡിലെ തിരക്കൊഴിവാക്കാൻ പോലീസ് സഹായിച്ചു. സെന്റർ ഫോർ പ്ലാസ്റ്റിക് ആൻഡ് റീ കൺസ്ട്രക്ടീവ് സർജറി വിഭാഗം മേധാവി ഡോ. സുബ്രഹ്മണ്യ അയ്യർ, ഡോ. പ്രൊഫസർ ഡോ. മോഹിത് ശർമ എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടക്കുന്നത്. അതി സങ്കീർണമായ ശസ്ത്രക്രിയ മണിക്കൂറുകൾ നീളുമെന്ന് ഡോക്ടർമാർ പറഞ്ഞു. വിനോദിന്റെ അവയവങ്ങൾ ഏഴുപേർക്ക് കൈകൾ ഉൾപ്പെടെ ഏഴുപേർക്കാണ് വിനോദിന്റെ അവയവങ്ങൾ പുതുജീവൻ പകരുന്നത്.ഹൃദയം ചെന്നൈ എം.ജി.എം. ആശുപത്രിയിലും കരളും ഒരു വൃക്കയും കിംസ് ആശുപത്രിയിലും ഒരു വൃക്ക മെഡിക്കൽ കോളേജ് ആശുപത്രിയിലും നേത്രപടലങ്ങൾ തിരുവന്തപുരം ഗവ. കണ്ണാശുപത്രിയിലുമാണ് മാറ്റിവയ്ക്കുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/3eWR9fi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages