നീറ്റ് പി.ജി. കൗണ്‍സലിങ് അനുവദിക്കണമെന്ന് കേന്ദ്രം; സംവരണവിഷയത്തില്‍ വാദം ഇന്നും തുടരും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 5, 2022

നീറ്റ് പി.ജി. കൗണ്‍സലിങ് അനുവദിക്കണമെന്ന് കേന്ദ്രം; സംവരണവിഷയത്തില്‍ വാദം ഇന്നും തുടരും

ന്യൂഡൽഹി: ഒ.ബി.സി.,സാമ്പത്തിക ദുർബലവിഭാഗ (ഇ.ഡബ്ല്യു.എസ്.) സംവരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ നിർത്തിവെച്ചിരിക്കുന്ന നീറ്റ് പി.ജി. കൗൺസലിങ് നടത്താൻ അനുവദിക്കണമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. ഡോക്ടർമാരുടെ ആശങ്കയിൽ കാര്യമുണ്ട്. അതിനാൽ, കേസിൽ വാദം തുടരുന്നതിനിടെ കൗൺസലിങ് നടന്നുകൊള്ളട്ടേയെന്നും കേന്ദ്രം പറഞ്ഞു. കേസിൽ വ്യാഴാഴ്ചയും വാദം തുടരും. ഒ.ബി.സി.ക്കോ ഇ.ഡബ്ല്യു.എസിനോ നിയമപരമായി അർഹമായത് നിഷേധിക്കാനാവില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. 2019 ജനുവരിയിലാണ് ഇ.ഡബ്ല്യു.എസ്. മാനദണ്ഡം വിജ്ഞാപനം ചെയ്തത്. എന്നാൽ, ഇപ്പോഴാണ് പരാതിക്കാർ അതിനെ ചോദ്യംചെയ്യുന്നതെന്നും മേത്ത ആരോപിച്ചു. അതേസമയം, കളി തുടങ്ങിക്കഴിഞ്ഞ് നിയമം മാറ്റാനാവില്ലെന്ന് ഹർജിക്കാർക്കുവേണ്ടി മുതിർന്ന അഭിഭാഷകരായ ശ്യാം ദിവാനും അരവിന്ദ് ദത്താറും വാദിച്ചു. മെഡിക്കൽ സീറ്റുകളിൽ അഖിലേന്ത്യാ ക്വാട്ട നടപ്പാക്കിയത് കോടതിയുത്തരവിന്റെ അടിസ്ഥാനത്തിലാണ്. അതിൽ ഒ.ബി.സി., ഇ.ഡബ്ല്യു.എസ്. ക്വാട്ട സർക്കാർ ഉത്തരവ് ഇറക്കിക്കൊണ്ട് നടപ്പാക്കാനാവില്ലെന്നും പരാതിക്കാർ വാദിച്ചു. Content Highlights:NEET P.G. Center wants counseling to be allowed


from mathrubhumi.latestnews.rssfeed https://ift.tt/3G23BpZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages