വേമ്പനാട്ടുകായൽ കീഴടക്കി ഏഴുവയസ്സുകാരി ജുവൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 8, 2022

വേമ്പനാട്ടുകായൽ കീഴടക്കി ഏഴുവയസ്സുകാരി ജുവൽ

വൈക്കം: വേമ്പനാട്ടുകായലിന് കുറുകെ നീന്തി പുതിയ സമയവും വേഗവും കുറിച്ച്‌ ഏഴു വയസ്സുകാരി ജുവൽ മറിയം ബേസിൽ.ശനിയാഴ്ച രാവിലെ ചേർത്തല തവണക്കടവിൽനിന്ന് കോലോത്തുംകടവിലേക്കാണ് നീന്തിയത്. ഒന്നേമുക്കാൽ മണിക്കൂറുകൊണ്ടാണ് നാല് കിലോമീറ്റർ ദൂരം നീന്തി കായൽ കീഴടക്കിയത്. ഇത്രയും ദൂരം കായലിനു കുറുകെ നീന്തുന്ന ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടിയെന്ന റെക്കോഡ്‌ ഇനി ജുവലിന്‌ സ്വന്തം. കോതമംഗലം കറുകിടം കൊടകപ്പറമ്പിൽ ബേസിൽ കെ. വർഗീസിന്റെയും അഞ്ജലിയുടെയും മകളാണ് ജുവൽ മറിയം ബേസിൽ. കറുകിടം വിദ്യാ വികാസ് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്. പരിശീലകൻ ബിജു തങ്കപ്പന്റെ ശിക്ഷണത്തിലാണ് നീന്തൽ അഭ്യസിച്ചത്. തവണക്കടവിൽനിന്ന് രാവിലെ അരൂർ എം.എൽ.എ. ദലീമ ജോജോ ഫ്‌ളാഗോഫ് ചെയ്തു. വേമ്പനാട്ടുകായലിന്റെ മറുകര താണ്ടി തീരം തൊട്ടപ്പോൾ ജുവൽ മറിയത്തെ അഭിനന്ദിക്കാനും സ്വീകരിക്കാനും ഒട്ടേറെ പ്രമുഖർ എത്തിയിരുന്നു. നഗരസഭാ ചെയർപേഴ്‌സൺ രേണുകാ രതീഷ്, കേരള കോൺഗ്രസ് എം. ചെയർമാൻ ജോസ് കെ. മാണിയുടെ ഭാര്യ നിഷാ ജോസ്, കോതമംഗലം നഗരസഭ ഉപാധ്യക്ഷൻ സിന്ധു ഗണേശൻ, കൗൺസിലർ ബബിതാ മത്തായി, വൈക്കം നഗരസഭാ ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ പ്രീതാ രാജേഷ്, പി.ഡി. ബിജുമോൾ, എൽദോസ് കീച്ചേരി, ശ്രീകല ബിജു തുടങ്ങിയ നിരവധിപേർ ജുവൽ മറിയത്തെ സ്വീകരിക്കാെനത്തിയിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3q6xnEv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages