ആലപ്പുഴ: സഹകരണമേഖലയിലെ നിക്ഷേപകരുടെ സുരക്ഷാഗാരന്റി അഞ്ചുലക്ഷം രൂപയായി ഉയർത്തുമെന്നു സഹകരണ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ എന്നീ സംഘടനകളുടെ ലയനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹകരണമേഖലയെ കുരുക്കിലാക്കാൻ ആർ.ബി.ഐ. ഇറക്കിയ ഉത്തരവിലൊന്ന് ഇൻഷുറൻസ് പദ്ധതിയിൽ നഷ്ടപരിഹാരം നൽകില്ലെന്നതാണ്. നാളിതുവരെ ഒരുരൂപപോലും നഷ്ടപരിഹാരം തരാത്തവരാണ് ഇതു പറഞ്ഞത്. ഇക്കാര്യം കാണിച്ചു കത്തുകൊടുത്തപ്പോൾ പരിഗണിക്കാമെന്നാണു മറുപടി കിട്ടിയത്. കോവിഡ് വ്യാപനം ശക്തമായപ്പോൾ ഓക്സിജൻനില പരിശോധിക്കുന്ന പൾസ് ഓക്സീമീറ്റർ വില 3,500 രൂപയാക്കി വൻകിട കമ്പനികൾ കൊള്ളനടത്തി. ഈ സമയം കൺസ്യൂമർഫെഡ് ഇടപെട്ട് കേരളത്തിലാകെ 350 രൂപയ്ക്ക് ഓക്സീമീറ്റർ എത്തിച്ചു. ഇതെല്ലാം ചെയ്യുന്ന സഹകരണമേഖല കോർപ്പറേറ്റുകളുടെയും തലവേദനയാണ്. പൊതുജനങ്ങളിൽനിന്നു നിക്ഷേപം സ്വീകരിക്കുകയും അവർക്കുതന്നെ അതു നൽകുകയും ചെയ്യുന്ന സഹകരണബാങ്കുകളെ ബാങ്കുകളെന്നു വിളിക്കാൻ പാടില്ലെന്നു പറയാൻ ആർ.ബി.ഐ.ക്ക് എന്തവകാശമാണുള്ളത്?- മന്ത്രി ചോദിച്ചു. കേരള ബാങ്കിൽ മലപ്പുറം ജില്ലാ സഹകരണബാങ്ക് 14-നുള്ളിൽ ലയിക്കും. സേവിങ്സ്, കറന്റ് അക്കൗണ്ടുകൾ വർധിപ്പിച്ചാൽ കേരള ബാങ്കിന് ദേശസാത്കൃത ബാങ്കുകളേക്കാൾ കുറഞ്ഞനിരക്കിൽ വായ്പ നൽകാൻ കഴിയുമെന്നും വാസവൻ പറഞ്ഞു. സി.ഐ.ടി.യു. സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ അധ്യക്ഷത വഹിച്ചു. എ.എം. ആരിഫ് എം.പി., എം.എൽ.എ. മാരായ പി.പി. ചിത്തരഞ്ജൻ, എച്ച്. സലാം, സി.പി.എം. ജില്ലാ സെക്രട്ടറി ആർ. നാസർ, വി.ബി. പദ്മകുമാർ, കെ.ആർ. സരളാഭായി, എം. സത്യപാലൻ, മോഹനചന്ദ്രൻ, സനൽബാബു എന്നിവർ പ്രസംഗിച്ചു. Content Highlights:Deposit Guarantee to be hiked to five lakh Kerala Cooperative Banks
from mathrubhumi.latestnews.rssfeed https://ift.tt/3HOlo4w
via IFTTT
Post Top Ad
Responsive Ads Here
Saturday, January 8, 2022
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
സഹകരണ മേഖലയിലെ നിക്ഷേപകരുടെ സുരക്ഷാ ഗാരന്റി അഞ്ചുലക്ഷം രൂപയാക്കും- വി.എൻ. വാസവൻ
സഹകരണ മേഖലയിലെ നിക്ഷേപകരുടെ സുരക്ഷാ ഗാരന്റി അഞ്ചുലക്ഷം രൂപയാക്കും- വി.എൻ. വാസവൻ
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment