മകളുടെ വിവാഹമാണ്, കൈപിടിച്ചുകൊടുക്കണം'; ശസ്ത്രക്രിയയ്ക്ക് പിന്നാലെ വിവാഹവേദിയിലെത്തി ബെന്നി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 12, 2022

മകളുടെ വിവാഹമാണ്, കൈപിടിച്ചുകൊടുക്കണം'; ശസ്ത്രക്രിയയ്ക്ക് പിന്നാലെ വിവാഹവേദിയിലെത്തി ബെന്നി

കോട്ടയം: വയറുവേദനയുമായി ശനിയാഴ്ച രാവിലെ പാമ്പാടി സ്വദേശി പി.വി. ബെന്നി (53) കോട്ടയം ഭാരത് ആശുപത്രി അത്യാഹിതവിഭാഗത്തിലെത്തുമ്പോൾ പെട്ടെന്ന് ഒരു ശസ്ത്രക്രിയ വേണ്ടിവരുമെന്ന് കരുതിയില്ല. പരിശോധനയിൽ, അപ്പെൻഡിക്സിൽ പഴുപ്പ് ബാധിച്ചെന്നും വയറിനകത്തേയ്ക്കും പടർന്നിട്ടുണ്ടെന്നും അറിഞ്ഞതോടെ ശസ്ത്രക്രിയ മാത്രമായിരുന്നു പരിഹാരം.താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ പഴുപ്പും അപ്പെൻഡിക്‌സും നീക്കാൻ ഡോക്ടർമാർ തയ്യാറായി. അപ്പോൾ, തിങ്കളാഴ്ച രാവിലെ ആറിന് തിരുവനന്തപുരത്ത് മകളുടെ വിവാഹമാണെന്നും അവളുടെ കൈപിടിച്ചുകൊടുക്കണമെന്നും ബെന്നി ഡോക്ടർമാരെ അറിയിച്ചു. ഡോക്ടർമാരായ കിരൺ കെ., ബിബിൻ പി.മാത്യു, എം.ജെ. ജോസഫ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ ഡോ.വിനോദ് വിശ്വനാഥൻ എന്നിവർ കൂടിയാലോചിച്ചു. പഴുപ്പ് നീക്കം ചെയ്തിെല്ലങ്കിൽ ജീവനുതന്നെ പ്രശ്നമാകും. ബെന്നിയുടെ ആഗ്രഹം നിറവേറ്റുകയും വേണം.ഒടുവിൽ, ശനിയാഴ്ച വൈകീട്ട് താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ രോഗിയുടെ അപ്പെൻഡിക്‌സും പഴുപ്പും നീക്കി.വിവാഹച്ചടങ്ങുകളിൽ പങ്കെടുക്കാനായി, അണുബാധ ഏൽക്കാതിരിക്കാനുള്ള സംവിധാനങ്ങളോെട ബെന്നി ഞായറാഴ്ച വൈകീട്ട് വീട്ടിലേയ്ക്കു മടങ്ങി. തിങ്കളാഴ്ച തിരുവനന്തപുരത്ത് മകളുടെ വിവാഹത്തിൽ പങ്കെടുത്തു. പിന്നീട് നേരേ ആശുപത്രിയിലേക്ക്. പരിശോധനകളിൽ അണുബാധയോ മറ്റ് പ്രശ്നങ്ങളോ ഇല്ലെന്ന് തെളിഞ്ഞു.ലാപ്പറോസ്കോപിക് ശസ്ത്രക്രിയയിലെ മുറിവുകൾ തീർത്തും ചെറുതായതിനാലാണ് രോഗിക്ക് പിറ്റേദിവസംതന്നെ ചടങ്ങുകളിൽ പങ്കെടുക്കാനായതെന്ന് ഡോക്ടർമാർ പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/3tmc4AY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages