ലണ്ടൻ: ടോട്ടനം ഹോട്സ്പറിനെ തകർത്ത് കാറബാവോ കപ്പ് (ഇംഗ്ലീഷ് ഫുട്ബോൾ ലീഗ്) ഫൈനലിൽ പ്രവേശിച്ച് ചെൽസി. രണ്ടാം പാദ സെമി ഫൈനലിൽ എതിരില്ലാത്ത ഒരുഗോളിനാണ് ചെൽസിയുടെ വിജയം. ടോട്ടനത്തിന്റെ ഹോം ഗ്രൗണ്ടിൽ വെച്ച് നടന്ന മത്സരത്തിൽ 18-ാം മിനിറ്റിൽ പ്രതിരോധതാരം ആന്റോണിയോ റൂഡിഗറാണ് ചെൽസിയ്ക്ക് വേണ്ടി വിജയഗോൾ നേടിയത്. സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന ആദ്യ പാദ മത്സരത്തിൽ ചെൽസി എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വിജയം നേടിയിരുന്നു. ഇതോടെ ഇരുപാദങ്ങളിലുമായി 3-0 ന് വിജയിച്ച് ചെൽസി ഫൈനലിൽ ഇടം നേടി. തകർപ്പൻ ഹെഡ്ഡറിലൂടെയാണ് റൂഡിഗർ വലകുലുക്കിയത്. നിർഭാഗ്യം ടോട്ടനത്തെ വല്ലാതെ പിടിച്ചുലച്ചു. ടോട്ടനത്തിന് അനുകൂലമായി റഫറി രണ്ട് തവണ പെനാൽട്ടി വിധിച്ചെങ്കിലും വി.എ.ആറിലൂടെ ഇത് രണ്ടും അസാധുവായി. പിന്നാലെ നായകൻ ഹാരി കെയ്ൻ ഗോളടിച്ചെങ്കിലും വി.എ.ആറിലൂടെ റഫറി ഓഫ് സൈഡ് വിളിച്ചു. ഫൈനലിൽ ലിവർപൂളോ ആഴ്സനലോ ആയിരിക്കും ചെൽസിയുടെ എതിരാളി. Going to Wembley!#EFL | #CarabaoCup | @ChelseaFC pic.twitter.com/TMZ0tXfF37 — Carabao Cup (@Carabao_Cup) January 12, 2022 Content Highlights: Chelsea outclass Tottenham as Rudiger seals Carabao Cup final spot
from mathrubhumi.latestnews.rssfeed https://ift.tt/3qmsmI7
via IFTTT
Post Top Ad
Responsive Ads Here
Wednesday, January 12, 2022
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
ടോട്ടനത്തെ തകര്‍ത്ത് കാറബാവോ കപ്പ് ഫൈനലിലേക്ക് കുതിച്ച് ചെല്‍സി
ടോട്ടനത്തെ തകര്‍ത്ത് കാറബാവോ കപ്പ് ഫൈനലിലേക്ക് കുതിച്ച് ചെല്‍സി
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment