പാരീസ്: യൂറോപ്യൻ യൂണിയന്റെ സ്വകാര്യതാചട്ടങ്ങൾ ലംഘിച്ചതിന് ഗൂഗിളിന് 1,264-ഉം ഫെയ്സ്ബുക്കിന് 505-ഉം കോടി രൂപ പിഴ ചുമത്തിയതായി ഫ്രാൻസിലെ വിവരസുരക്ഷാ നിരീക്ഷകരായ സി.എൻ.ഐ.എൽ. വ്യാഴാഴ്ച അറിയിച്ചു. ഗൂഗിളിന് സി.എൻ.ഐ.എൽ. ചുമത്തുന്ന റെക്കോഡ് പിഴയാണിത്. ഓൺലൈൻ ട്രാക്കറുകളായ കുക്കികൾ നിരസിക്കുന്നതിന് ഇന്റർനെറ്റ് ഉപയോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിനാണ് പിഴ. ഗൂഗിളും ഫെയ്സ്ബുക്കും യൂട്യൂബും ഉപയോക്താക്കൾക്ക് കുക്കികൾ എളുപ്പത്തിൽ സ്വീകരിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. എന്നാൽ, അവ എളുപ്പത്തിൽ നിരസിക്കാൻ അവസരം നൽകുന്നില്ലെന്ന് സി.എൻ.ഐ.എൽ. അറിയിച്ചു. ഈ രീതിയിൽ മാറ്റംവരുത്താൻ കമ്പനികൾക്ക് മൂന്നുമാസം സമയം അനുവദിച്ചിട്ടുണ്ട്. ഇതിനകം പ്രശ്നം പരിഹരിച്ചില്ലെങ്കിൽ കാലതാമസംവരുത്തുന്ന ഓരോ ദിവസവും 84.25 ലക്ഷം രൂപ അധികപിഴ അടയ്ക്കേണ്ടിവരുമെന്നും സി.എൻ.ഐ.എൽ. പറഞ്ഞു. പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് ഗൂഗിൾ പ്രതികരിച്ചു. content highlights:Google hit with 150 mln euro French fine for cookie breaches
from mathrubhumi.latestnews.rssfeed https://ift.tt/3HJ7P6E
via IFTTT
Post Top Ad
Responsive Ads Here
Friday, January 7, 2022
ഗൂഗിളിന് റെക്കോഡ് പിഴയിട്ട് ഫ്രാൻസ്
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment