മതത്തിന്റെപേരിൽ സ്ഥാനം നഷ്ടമായി - ബ്രിട്ടീഷ് മുൻമന്ത്രിയും എം.പി.യുമായ നുസ്രത് ഗനി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 23, 2022

മതത്തിന്റെപേരിൽ സ്ഥാനം നഷ്ടമായി - ബ്രിട്ടീഷ് മുൻമന്ത്രിയും എം.പി.യുമായ നുസ്രത് ഗനി

ലണ്ടൻ: ഇസ്‌ലാം മതവിശ്വാസിയായതിനാലാണ് തന്നെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കിയതെന്ന് ബ്രിട്ടീഷ് മുൻമന്ത്രിയും എം.പി.യുമായ നുസ്രത് ഗനിയുടെ ആരോപണം. രാജ്യത്തെ ആദ്യ മുസ്‌ലിം വനിതാമന്ത്രിയെന്ന ചരിത്രംകുറിച്ച് 2018-ലാണ് നുസ്രത് ഗതാഗതവകുപ്പിന്റെ ചുമതലയേറ്റെടുത്തത്. 2020 ഫെബ്രുവരിയിലെ മന്ത്രിസഭാ പുനഃസംഘടനയിൽ സ്ഥാനം നഷ്ടമായി.എന്തുകൊണ്ടാണ് തന്നെ ഒഴിവാക്കിയതെന്ന് ചോദിച്ചപ്പോൾ ഇസ്‌ലാം മതവിശ്വാസിയായതിനാൽ എന്നായിരുന്നു സർക്കാർ വിപ്പിൻറെ പ്രതികരണമെന്ന് അവർ സൺഡേ ടൈംസിനോടു പറഞ്ഞു. വിവരം പുറത്തുപറയുന്നതിന് ഭീഷണിയുണ്ടായിരുന്നെന്നും അവർ പറഞ്ഞു. നുസ്രത് തന്നെയാണുദ്ദേശിച്ചതെന്നും എന്നാൽ ആരോപണങ്ങൾ തീർത്തും തെറ്റാണെന്നും കൺസർവേറ്റീവ് ചീഫ് വിപ്പ് മാർക്ക് സ്പെൻസർ പറഞ്ഞു. പ്രധാനമന്ത്രി ബോറിസ് ജോൺസണുമായും നുസ്രത്ത് വിഷയം സംസാരിച്ചിരുന്നു. തന്റെ ആശങ്കയറിയിച്ച് ബോറിസ് അവർക്ക് കത്തെഴുതിയിരുന്നെന്ന് സർക്കാർ വക്താവ് പറഞ്ഞു. ഔദ്യോഗിക പരാതിനടപടികൾ തുടങ്ങാനും ആവശ്യപ്പെട്ടു. എന്നാൽ അവരതിന് കൂട്ടാക്കിയില്ല. കൺസർവേറ്റീവ് പാർട്ടി അത്തരം വേർതിരിവുകളെ അംഗീകരിക്കില്ലെന്നും വക്താവ് പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/3GXXpQm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages