ന്യൂഡൽഹി: കൊറോണ വൈറസിന്റെ ഒമിക്രോൺ വകഭേദം ഇന്ത്യയിൽ സമൂഹവ്യാപന ഘട്ടത്തിലാണെന്ന് ലബോറട്ടറികളുടെ കൺസോർഷ്യമായ ഇൻസാകോഗ്. മെട്രോ നഗരങ്ങളിലാണ് രോഗവ്യാപനം കൂടുതലെന്നും വൈറസിന് നിരന്തരം ജനിതകവ്യതിയാനമുണ്ടാകുന്നുണ്ടെന്നും ഇൻസാകോഗ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ബി.എ.-1, ബി.എ.-2, ബി.എ.-3 എന്നിങ്ങനെ മൂന്ന് ഒമിക്രോൺ ഉപവകഭേദങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നിലവിൽ റിപ്പോർട്ട് ചെയ്യുന്ന അധികം കേസുകളും ബി.എ.-2 വകഭേദമാണ്. മിക്കവയും തീരെ രോഗലക്ഷണങ്ങൾ ഇല്ലാത്തതോ നേരിയ ലക്ഷണങ്ങളുള്ളതോ ആണ്. എന്നാൽ ആശുപത്രി പ്രവേശനവും ഐ.സി.യു. കേസുകളും വർധിച്ചിട്ടുണ്ട്.ബി.എ.-1 ഉപവകഭേദം സ്ഥിരീകരിച്ചവരെല്ലാം വിദേശയാത്ര കഴിഞ്ഞെത്തിയവരാണ്. ഡെൽറ്റയെ പിന്തള്ളി അതിവ്യാപനം നടത്തുകയാണ് ഈ വകഭേദം. വിദേശയാത്രാ ചരിത്രമില്ലാത്തവരിൽ ഇത് റിപ്പോർട്ട് ചെയ്തിട്ടില്ല. ബി.എ.-3 മഹാരാഷ്ട്ര, ഡൽഹി, പശ്ചിമബംഗാൾ എന്നിവിടങ്ങളിൽ ഏതാനും കേസുകളേ റിപ്പോർട്ട് ചെയ്തിട്ടുള്ളൂവെന്ന് ഇൻസാകോഗ് പറഞ്ഞു. 1,50,710 സാംപിളുകളുകളാണ് ജനിതകശ്രേണീകരണത്തിന് ഇൻസാകോഗ് വിധേയമാക്കിയത്. ഇതിൽ 1,27,697 സാംപിളുകളിൽ ഉപവകഭേദ പരീക്ഷണങ്ങൾ നടത്തി.
from mathrubhumi.latestnews.rssfeed https://ift.tt/33ZjRdm
via IFTTT
Post Top Ad
Responsive Ads Here
Sunday, January 23, 2022
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
ഒമിക്രോൺ സമൂഹവ്യാപന ഘട്ടത്തിൽ; നഗരങ്ങളിൽ ശക്തമായ സാന്നിധ്യം, പടരുന്നത് ബി.എ.- 2 ഉപവകഭേദം
ഒമിക്രോൺ സമൂഹവ്യാപന ഘട്ടത്തിൽ; നഗരങ്ങളിൽ ശക്തമായ സാന്നിധ്യം, പടരുന്നത് ബി.എ.- 2 ഉപവകഭേദം
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment