കോവിഡ് വ്യാപനത്തിനിടെ ‘ആഗോള മരുന്നുകട’യായി ഇന്ത്യ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 15, 2022

കോവിഡ് വ്യാപനത്തിനിടെ ‘ആഗോള മരുന്നുകട’യായി ഇന്ത്യ

ന്യൂഡൽഹി: ലോകത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ 'ആഗോള മരുന്നുകട'യായി ഇന്ത്യ. ഡിസംബർ 31 വരെ കോവിഡ് വാക്സിന്റെ 11.54 കോടി ഡോസുകൾ 97 രാജ്യങ്ങളിലേക്ക് കയറ്റി അയച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ദരിദ്ര ഇടത്തരം രാജ്യങ്ങൾക്ക് വാക്സിൻ നൽകുന്ന ഐക്യരാഷ്ട്രസഭയുടെ കോവാക്സ് പദ്ധതിക്ക് നൽകിയ സംഭാവനയും ഇതിൽ ഉൾപ്പെടുന്നു. അയൽരാജ്യങ്ങൾക്കാണ് കൂടുതൽ ഡോസുകൾ കൊടുത്തത്. 2.25 കോടി ഡോസുകൾ ലഭിച്ച ബംഗ്ലാദേശാണ് മുന്നിൽ. 1.86 കോടി ഡോസുകൾ ലഭിച്ച മ്യാൻമാറാണ് രണ്ടാമത്. നേപ്പാൾ (94 ലക്ഷം), ഇൻഡൊനീഷ്യ (90 ലക്ഷം), അഫ്ഗാനിസ്താൻ (14.68 ലക്ഷം) ശ്രീലങ്ക (12.64 ലക്ഷം) ഭൂട്ടാൻ (5.5 ലക്ഷം) രാജ്യങ്ങളിലേക്കും വാക്സിൻ അയച്ചു. ഇതിനുപുറമേ, ലാറ്റിനമേരിക്കൻ രാജ്യങ്ങളായ ബ്രസീലിനും (40 ലക്ഷം) പാരഗ്വായ്ക്കും(6 ലക്ഷം) അർജന്റീനയ്ക്കും(5.8 ലക്ഷം), ബൊളീവിയയ്ക്കും(2.28 ലക്ഷം) ഇന്ത്യയുടെ സഹായം ലഭിച്ചു. വാക്സിൻ വിതരണത്തിൽ പിന്നിൽനിൽക്കുന്ന ആഫ്രിക്കൻ രാജ്യങ്ങൾക്കും ഇന്ത്യയുടെ സുമനസ്സ് പ്രയോജനപ്പെട്ടു. മൊറോക്കോ (70 ലക്ഷം), കോംഗോ (17.66 ലക്ഷം), ഘാന (17.14 ലക്ഷം), ദക്ഷിണാഫ്രിക്ക (10 ലക്ഷം), ഈജിപ്ത്(50,000) രാജ്യങ്ങൾക്ക് വാക്സിൻ ഡോസുകൾ ലഭിച്ചു. പശ്ചിമേഷ്യൻ രാജ്യങ്ങളായ യു.എ.ഇ.യ്ക്കും (രണ്ടു ലക്ഷം), സൗദി അറേബ്യയ്ക്കും (45 ലക്ഷം) ഡോസുകൾ നൽകി. ഐക്യരാഷ്ട്രസഭയുടെ സമാധാനദൗത്യ സംഘത്തിന് രണ്ടു ലക്ഷം ഡോസുകളും ആരോഗ്യപ്രവർത്തകർക്ക് 1.25 ലക്ഷം ഡോസുകളും കൊടുത്തു. ഇതുകൂടാതെ ഹൈഡ്രോക്സിക്ലോറോക്വിൻ, റെംഡെസിവിർ, പാരസെറ്റമോൾ ഉൾപ്പെടെയുള്ള മരുന്നുകളും വെന്റിലേറ്ററുകൾ, മുഖാവരണങ്ങൾ കൈയുറകൾ, മറ്റു ചികിത്സാ ഉപകരണങ്ങൾ എന്നിവയും ഇന്ത്യ മറ്റു രാജ്യങ്ങൾക്ക് നൽകിയിട്ടുണ്ട്. രോഗപ്രതിരോധത്തിന് സഹായിക്കാൻ ആരോഗ്യപ്രവർത്തകർക്ക് പരിശീലനക്കളരികൾ അയൽരാജ്യങ്ങളിൽ ഇന്ത്യ സംഘടിപ്പിക്കുന്നുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/3nui4Us
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages