ആലപ്പുഴ: കായംകുളം കറ്റാനത്ത് വിവാഹശേഷം വധുവരന്മാർ വീട്ടിലേക്കെത്തിയത് ആംബുലൻസിൽ. സാമൂഹികമാധ്യമത്തിൽ വീഡിയോ വൈറലായതോടെ വാഹനം മോട്ടോർവാഹനവകുപ്പ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ചയായിരുന്നു സംഭവം. ആംബുലൻസ് ഡ്രൈവർകൂടിയായ വരനും വധുവും വിവാഹംനടന്ന കറ്റാനം ഭാഗത്തുനിന്ന് വരന്റെ വീട്ടിലേക്ക് ആഘോഷപൂർവമായി പാട്ടും സൈറണും മുഴക്കിയാണ് പോയത്. വാഹനം അലങ്കരിച്ചിരുന്നു. ഇതിന്റെ വീഡിയോയെടുത്ത് സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു. അത്യാഹിതങ്ങൾക്കുപയോഗിക്കുന്ന ആംബുലൻസ് ദുരുപയോഗം ചെയ്തതിനാണ് വണ്ടി കസ്റ്റഡിയിലെടുത്തത്. ദമ്പതിമാരുടെ വീഡിയോ വൈറലായതോടെ ആംബുലൻസ് ഡ്രൈവേഴ്സ് യൂണിയൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇതിനൊപ്പം മോട്ടോർവാഹനവകുപ്പ് കമ്മിഷണറും നടപടിയെടുക്കാൻ ആർ.ടി.ഒ.ക്ക് നിർദേശംനൽകിയിരുന്നു. വാഹനമോടിച്ച ഡ്രൈവർക്കും ഉടമയ്ക്കും നോട്ടീസ് നൽകുമെന്ന് ആലപ്പുഴ ആർ.ടി.ഒ. സജി പ്രസാദ് പറഞ്ഞു. വാഹനത്തിന്റെ പെർമിറ്റും ഡ്രൈവറുടെ ലൈസൻസും റദ്ദാക്കുന്നതിനുള്ള നടപടി ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. ജോയിന്റ് ആർ.ടി.ഒ. ഡാനിയൽ സ്റ്റീഫൻ, എം.വി.ഐ. മാരായ എസ്. സുബി, സി.ബി. അജിത്ത് കുമാർ തുടങ്ങിയവരുടെ സംഘമാണ് ആംബുലൻസ് പിടിച്ചെടുത്തത്.
from mathrubhumi.latestnews.rssfeed https://ift.tt/3flZXeR
via IFTTT
Post Top Ad
Responsive Ads Here
Tuesday, January 11, 2022
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
കല്യാണശേഷം ദമ്പതിമാര്‍ വീട്ടിലേക്ക് കുതിച്ചത് ആംബുലന്‍സില്‍; വീഡിയോ വൈറല്‍, വണ്ടി കസ്റ്റഡിയില്‍
കല്യാണശേഷം ദമ്പതിമാര്‍ വീട്ടിലേക്ക് കുതിച്ചത് ആംബുലന്‍സില്‍; വീഡിയോ വൈറല്‍, വണ്ടി കസ്റ്റഡിയില്‍
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment