ദമ്പതിമാര്‍ സഞ്ചരിച്ച ബൈക്കില്‍ ടിപ്പര്‍ ലോറിയിടിച്ച് യുവാവിന് ദാരുണാന്ത്യം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 11, 2022

ദമ്പതിമാര്‍ സഞ്ചരിച്ച ബൈക്കില്‍ ടിപ്പര്‍ ലോറിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കൊട്ടാരക്കര: ദമ്പതിമാർ സഞ്ചരിച്ച ബൈക്കിൽ പാറയുമായി വന്ന ടിപ്പർ ലോറിയിടിച്ച് യുവാവിന് ദാരുണാന്ത്യം. വെട്ടിക്കവല കോക്കാട് ജയഭവനിൽ മനോജ് (44) ആണ് മരിച്ചത്. ഭാര്യ ജയ മനോജിനെ (40) ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെട്ടിക്കവല-വാളകം റോഡിൽ ചിരട്ടക്കോണത്ത് രാവിലെ പത്തോടെ ആയിരുന്നു അപകടം. തലച്ചിറ ഭാഗത്തുനിന്നെത്തി പനവേലി ഭാഗത്തേക്കു തിരിയുകയായിരുന്നു ബൈക്ക്. വെട്ടിക്കവലയിൽനിന്ന് വാളകത്തേക്കുപോയ ടിപ്പർ ലോറിയാണ് ഇടിച്ചത്. ലോറിക്കടിയിൽപ്പെട്ട ഇരുവരെയും നിരക്കി ഇരുപത് മീറ്ററോളം ഓടിയാണ് വണ്ടി നിന്നത്. നാട്ടുകാരും പോലീസും ചേർന്ന് സാഹസപ്പെട്ടാണ് ഇരുവരെയും പുറത്തെടുത്തത്. ആംബുലൻസ് എത്താൻ അരമണിക്കൂറോളം വൈകിയത് പ്രതിഷേധത്തിന് കാരണമായി. വെട്ടിക്കവല ഗ്രാമപ്പഞ്ചായത്തിൽ പുതുതായി വാങ്ങിയ ആംബുലൻസ് എത്തിച്ചാണ് ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു കൊണ്ടുപോയത്. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മനോജ് മരിച്ചു. കിളിമാനൂരിൽ വഴിയോരക്കട ഹോട്ടലിലെ ജീവനക്കാരനായിരുന്നു മനോജ്. അഭിജിത്ത്, നിജ എന്നിവരാണ് മക്കൾ.


from mathrubhumi.latestnews.rssfeed https://ift.tt/3HUyNbp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages