മറയൂർ: മറയൂർ പള്ളനാട് ഭാഗത്ത് സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികൻ മരിച്ചു. പള്ളനാട് മംഗളപാറ സ്വദേശി ദുരൈ രാജ്(62) ആണ് മരിച്ചത്. മംഗളം പാറ ഭാഗത്ത് കൃഷിപ്പണി കഴിഞ്ഞ് തിരികെവന്ന തൊഴിലാളികളാണ് തിങ്കളാഴ്ച വൈകുന്നേരം അഞ്ചിന് ദുരൈരാജിന്റെ മൃതദേഹം മംഗളം പാറയിലേക്ക് പോകുന്ന വഴിയിൽ കിടക്കുന്നത് കണ്ടത്. മൃതദേഹത്തിന് സമീപത്ത് മാറി ചെരുപ്പും ചോറും പൊതിയും തോർത്തും കിടക്കുന്നുണ്ടായിരുന്നു. രാവിലെ മറയൂരിലെത്തിയ ദുരൈ രാജ് മറയൂർ ടൗണിലെ ഹോട്ടലിൽനിന്നും ഉച്ചഭക്ഷണം വാങ്ങി മംഗളം പാറയിലുള്ള വീട്ടിലേക്ക് മടങ്ങിയിരുന്നു. വീട്ടിൽ ഒറ്റയ്ക്കാണ് താമസിച്ചു വന്നിരുന്നത്. ഭാര്യ പൗർണമിയും മകൻ അരവിന്ദനും ഉദുമൽപേട്ടയിലാണ് താമസിക്കുന്നത്. മംഗളം പാറയ്ക്ക് പോകുന്ന ഒറ്റയടി പാതയിൽ കല്ലറക്കൽ ജോസ് മാത്യൂവിന്റെ കൃഷിയിടത്തിലാണ് മൃതദേഹം കണ്ടെത്തിയിട്ടുള്ളത്. ചെവിയിൽ കൂടി രക്തം ഒഴുകിയ നിലയിലാണ്. മറയൂർ എസ്.ഐ. അശോക് കുമാറിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ദുരൈരാജിന്റെ മൃതദേഹം സംഭവസ്ഥലത്തുനിന്ന് നീക്കംചെയ്യുന്നത് നാട്ടുകാർ തടഞ്ഞു. മറയൂർ എസ്.ഐ. അശോക്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് ആറുമണിയോെട മേൽനടപടികൾ സ്വീകരിക്കാനെത്തിയെങ്കിലും നാട്ടുകാർ മൃതദേഹം നീക്കംചെയ്യാൻ അനുവദിച്ചില്ല. പള്ളനാട്, പുളിക്കരവയൽ മേഖലയിൽ കാട്ടുപോത്തുകളുടെ നിരന്തരശല്യത്തിന് പരിഹാരമെടുത്തശേഷംമാത്രമേ മൃതദേഹം മാറ്റാൻ അനുവദിക്കുകയുള്ളൂ എന്ന നിലപാടിലായിരുന്നു നാട്ടുകാർ. മറയൂർ പഞ്ചായത്ത് പ്രസിഡന്റ് ഉഷ ഹെൻട്രി, ബ്ലോക്ക് പഞ്ചായത്തംഗം വിജയ് കാളിദാസ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആൻസി ആന്റണി, സി.പി.എം. ഏരിയ സെക്രട്ടറി വി.സിജിമോൻ, പഞ്ചായത്തംഗം വിജി എന്നിവരുടെ നേതൃത്വത്തിൽ ചർച്ച നടത്തി. ഇതിന്റെ അടിസ്ഥാനത്തിൽ മറയൂർ ഡി.എഫ്.ഒ. എം.ജി.വിനോദ്കുമാർ സംഭവസ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തി. വനംവകുപ്പിൽനിന്ന് കുടുംബത്തിന് നഷ്ടപരിഹാരം നല്കുന്നതിനുള്ള അടിയന്തരനടപടികൾ സ്വീകരിക്കുമെന്നും കൃഷിയിടങ്ങളിലും ജനവാസമേഖലയിലും കാട്ടുപോത്തുശല്യം കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം നാട്ടുകാർക്ക് ഉറപ്പുനല്കി. രാത്രി 7.45-ന് മൃതദേഹം മറയൂർ സാമൂഹികാരോഗ്യകേന്ദ്രത്തിലെ മോർച്ചറിയിലേക്ക് മാറ്റി. പള്ളനാട്, പുളിക്കരവയൽ, ചിന്നവര മേഖലകളിൽ കാട്ടുപോത്തുകളുടെ ശല്യം അതിരൂക്ഷമായി തുടരുകയാണ്. രണ്ടുവർഷം മുമ്പ് പള്ളനാട് ടൗണിലെ ഒരു വീടിന്റെ മേൽക്കൂര തകർത്ത് കാട്ടുപോത്ത് വീടിനുള്ളിൽ വീണത് വലിയ വാർത്തയായിരുന്നു. പകൽപോലും കാട്ടുപോത്തുകൾ ടൗണിലും വീടുകളിലും എത്തുന്നത് വലിയ ആശങ്കയാണ് നാട്ടുകാരിൽ ഉയർത്തുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/3fS3jXp
via IFTTT
Post Top Ad
Responsive Ads Here
Monday, January 24, 2022
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
കാട്ടുപോത്തിന്റെ ആക്രമണം: വയോധികന്‍ മരിച്ചു, മൃതദേഹം നീക്കുന്നത് നാട്ടുകാര്‍ തടഞ്ഞു
കാട്ടുപോത്തിന്റെ ആക്രമണം: വയോധികന്‍ മരിച്ചു, മൃതദേഹം നീക്കുന്നത് നാട്ടുകാര്‍ തടഞ്ഞു
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment