തിരുവനന്തപുരം: സ്കൂളുകളിലും കോളേജുകളിലും തുടർച്ചയായി മൂന്നുദിവസം വിദ്യാർഥികളുടെ ഹാജർനില 40 ശതമാനത്തിൽ കുറവാണെങ്കിൽ സ്ഥാപനം 15 ദിവസം അടച്ചിടും. അത്തരം സ്ഥാപനങ്ങളെ ക്ലസ്റ്റർ ആയി കണക്കാക്കാനും മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകനയോഗം തീരുമാനിച്ചു. അടച്ചിടുന്ന ദിവസങ്ങളിൽ ഓൺലൈനായി ക്ലാസ് നടത്തും. ജില്ലകളിലെ കോവിഡ് വ്യാപനം കണക്കാക്കാൻ സ്വീകരിച്ച എ, ബി, സി വർഗീകരണം ചൊവ്വാഴ്ചമുതൽ പ്രാബല്യത്തിൽവരും. സംസ്ഥാനത്ത് കോവിഡ് വ്യാപനവും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും വർധിക്കുന്നതായി യോഗം വിലയിരുത്തി. കോവിഡ് നിർണയപരിശോധന പരമാവധി ലാബുകളിൽ ചെയ്യണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. പരിശീലനമില്ലാതെ വീടുകളിൽ സ്വയം നടത്തുന്ന ടെസ്റ്റ് പലപ്പോഴും തെറ്റായ ഫലം തരുന്നതിന് ഇടയാക്കും.കാറ്റഗറി-സിതിരുവനന്തപുരം: പൊതുപരിപാടികൾ പാടില്ല. മതപരമായ ആരാധനകൾ ഓൺലൈനായി നടത്തണം. വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 പേർ. സിനിമാ തിയേറ്ററുകൾ, സ്വിമ്മിങ് പൂളുകൾ, ജിമ്മുകൾ അടച്ചിടണം. ബിരുദ, ബിരുദാനന്തര ബിരുദ തലത്തിൽ അവസാനവർഷ ക്ലാസുകളും 10, 12 ക്ലാസുകളും നേരിട്ട് നടത്താം. ബാക്കി ക്ളാസുകൾ ഓൺലൈനിൽ. കാറ്റഗറി എ: കോട്ടയം, മലപ്പുറം, കണ്ണൂർ: എല്ലാ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, മത-സാമുദായിക പൊതുപരിപാടികൾക്കും വിവാഹം, മരണാനന്തര ചടങ്ങുകൾക്കും പരമാവധി 50 പേർ. കാറ്റഗറി ബി കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, വയനാട്: പൊതുപരിപാടികൾ പാടില്ല. മതപരമായ ആരാധനകൾ ഓൺലൈനായി മാത്രം. വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 പേർ. ഒരു കാറ്റഗറിയിലുമില്ലാതെകോഴിക്കോട്, കാസർകോട്: ജില്ലാ അധികാരികൾ പറയുന്ന നിയന്ത്രണം മാത്രം.
from mathrubhumi.latestnews.rssfeed https://ift.tt/3FZ3taf
via IFTTT
Post Top Ad
Responsive Ads Here
Monday, January 24, 2022
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹാജർ 40 ശതമാനത്തിൽ കുറവെങ്കിൽ 15 ദിവസം അടച്ചിടും
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹാജർ 40 ശതമാനത്തിൽ കുറവെങ്കിൽ 15 ദിവസം അടച്ചിടും
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment