റിയോ ഡി ജനീറോ: വിനോദസഞ്ചാര കേന്ദ്രത്തിലെ വെള്ളച്ചാട്ടത്തിന് സമീപത്തെ കൂറ്റൻ പാറ വിനോദസഞ്ചാരികളുടെ ബോട്ടുകൾക്ക് മുകളിലേയ്ക്ക് പൊട്ടിവീണ് അഞ്ചുപേർ മരിച്ചു. ഇരുപത് പേരെ കണാതായി. മുപ്പത്തിരണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. തെക്കുകിഴക്കൻ ബ്രസീലിലെ കാപിറ്റോളിയോ പ്രദേശത്തെ ഫുർണാസ് തടാകത്തിലാണ് അപകടമുണ്ടായത്. വെള്ളച്ചാട്ടവും ചെങ്കുത്തായ പാറക്കെട്ടും കാണാനാണ് വിനോദസഞ്ചാരികൾ ഫുർനാസ് തടാകത്തിൽ എത്താറുള്ളത്. ബോട്ടുകളിൽ ഇതുരണ്ടും ആസ്വദിക്കുന്നതിനിടെയാണ് കൂറ്റൻ പാറ ഇവർക്ക് മുകളിലേയ്ക്ക് പൊട്ടിവീണത്. നേരത്തെ പാറയിൽ നിന്ന് കല്ലുകൾ പൊട്ടിവീഴുന്നത് ശ്രദ്ധയിൽപ്പെട്ട മറ്റ് വിനോദസഞ്ചാരികൾ മുന്നറിയിപ്പായി വിളിച്ചുപറയുന്നുണ്ടെങ്കിലും പലരും അത് കാര്യമാക്കാതെ പാറക്കെട്ടിന് സമീപത്ത് തന്നെ നിൽക്കുകയായിരുന്നു. ഇവരാണ് അപകടത്തിൽപ്പെട്ടത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശത്ത് കനത്ത മഴ പെയ്യുകയാണ്. ഇതാണ് പാറ ഇടിഞ്ഞുവീഴാൻ കാരണമായതെന്നാണ് കരുതുന്നത്. Terrible video out of Lake Furnas, #Brazil, captures the moment a canyon cliff collapses on boats full of tourists. Latest reports say at least 5 dead 20 missing.pic.twitter.com/03LrGX0kIL — Albert Solé (@asolepascual) January 8, 2022
from mathrubhumi.latestnews.rssfeed https://ift.tt/3FdqXYC
via IFTTT
Post Top Ad
Responsive Ads Here
Sunday, January 9, 2022
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
വെള്ളച്ചാട്ടത്തിന് സമീപത്തെ പാറ ബോട്ടുകള്‍ക്ക് മുകളില്‍ പൊട്ടിവീണു, അഞ്ചുപേര്‍ മരിച്ചു | വീഡിയോ
വെള്ളച്ചാട്ടത്തിന് സമീപത്തെ പാറ ബോട്ടുകള്‍ക്ക് മുകളില്‍ പൊട്ടിവീണു, അഞ്ചുപേര്‍ മരിച്ചു | വീഡിയോ
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment