ഒമിക്രോൺ: തീവണ്ടി യാത്രികർക്ക് രോഗബാധ, സംസ്ഥാനത്ത് സമൂഹവ്യാപന സാധ്യത - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 9, 2022

ഒമിക്രോൺ: തീവണ്ടി യാത്രികർക്ക് രോഗബാധ, സംസ്ഥാനത്ത് സമൂഹവ്യാപന സാധ്യത

കൊല്ലം: കഴിഞ്ഞദിവസം തീവണ്ടിയിൽ തമിഴ്‌നാട്ടിൽനിന്ന് കൊല്ലത്തെത്തിയ രണ്ടുപേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് സമൂഹവ്യാപന സാധ്യത. ഗുരുവായൂർ-ചെന്നൈ എഗ്‌മൂർ, തിരുനെൽവേലി-പാലക്കാട് പാലരുവി എക്സ്‌പ്രസ് എന്നീ വണ്ടികളിലെത്തിയ ഒാരോ യാത്രികർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. വിദേശത്തുനിന്നെത്തിയവർക്കും അവരുമായി സമ്പർക്കത്തിലുള്ള അടുത്ത ബന്ധുക്കൾക്കും മാത്രമാണ് ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നത്.തീവണ്ടിയിൽനിന്ന് രോഗം പകർന്നതാണോയെന്ന് ഉറപ്പില്ല. ആണെങ്കിലും അല്ലെങ്കിലും തീവണ്ടിയിലെ മറ്റു യാത്രികർക്ക് രോഗസാധ്യതയുണ്ട്. അതുകൊണ്ടുതന്നെ സമൂഹവ്യാപന സാധ്യത ആരോഗ്യവകുപ്പും തള്ളുന്നില്ല.രോഗവ്യാപനം ഉണ്ടായിട്ടില്ലാത്ത രാജ്യങ്ങളിൽനിന്ന് എത്തുന്നവർക്ക് രോഗം സ്ഥിരീകരിക്കുന്നത് ആരോഗ്യവകുപ്പിന് തലവേദനയുണ്ടാക്കുന്നുണ്ട്. യു.എ.ഇ., ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽനിന്നെത്തിയ ഒട്ടേറെപ്പേർക്കാണ് കഴിഞ്ഞദിവസങ്ങളിൽ രോഗം സ്ഥിരീകരിച്ചത്. രണ്ട്‌ സാംപിൾ ശേഖരിക്കുംഒമിക്രോൺ സംശയിക്കുന്നവരുടെ രണ്ട് സ്രവസാംപിൾ വീതം പരിശോധനയ്ക്കു ശേഖരിക്കും. ആദ്യ സാംപിൾ പരിശോധിച്ച് പോസിറ്റീവായാൽ രണ്ടാം സാംപിൾ ജനിതകശ്രേണീ പരിശോധനയ്ക്ക് അയക്കും. ഒമിക്രോൺ ആണോയെന്ന് ഉറപ്പിക്കുകയാണ് ലക്ഷ്യം.


from mathrubhumi.latestnews.rssfeed https://ift.tt/3Ffg8oW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages