അബുദാബി സ്ഫോടനം: മരിച്ചത് പഞ്ചാബ് സ്വദേശികൾ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 20, 2022

അബുദാബി സ്ഫോടനം: മരിച്ചത് പഞ്ചാബ് സ്വദേശികൾ

ദുബായ്: അബുദാബിയിൽ തിങ്കളാഴ്ചയുണ്ടായ ഹൂതി ആക്രമണത്തിൽ മരിച്ച ഇന്ത്യക്കാർ പഞ്ചാബ് സ്വദേശികളാണെന്ന് സ്ഥിരീകരിച്ചു. ഇവരുടെ മൃതദേഹങ്ങൾ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് വെള്ളിയാഴ്ച നാട്ടിലെത്തിക്കുമെന്ന് യു.എ.ഇ.യിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ അറിയിച്ചു. പഞ്ചാബിലെ അമൃത്സറിലാണ് മൃതദേഹങ്ങൾ എത്തിക്കുക. മരിച്ചവരുടെ പേരുവിവരങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ സജീവമായി നിലകൊണ്ട അഡ്നോക് ഗ്രൂപ്പിനും നാട്ടിലെ സേവനങ്ങൾക്ക് പഞ്ചാബ് സർക്കാരിനും എംബസി നന്ദിരേഖപ്പെടുത്തി. 17-ന് അബുദാബി മുസഫ അഡ്നോക് എണ്ണസംഭരണകേന്ദ്രത്തിനുസമീപം ടാങ്കറിലുണ്ടായ സ്ഫോടനത്തിലാണ് രണ്ട് ഇന്ത്യക്കാരടക്കം മൂന്നുപേർ കൊല്ലപ്പെട്ടത്. മരിച്ച പാകിസ്താൻ സ്വദേശിയുടെ മൃതദേഹം വ്യാഴാഴ്ച സ്വദേശത്തെത്തിച്ചിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3GNrLF7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages