പൊതു പരിപാടികൾക്ക് അനുമതിയില്ലെന്ന് കളക്ടറുടെ ഉത്തരവ്; പിന്നാലെ റദ്ദുചെയ്തെന്ന് അറിയിപ്പ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 20, 2022

പൊതു പരിപാടികൾക്ക് അനുമതിയില്ലെന്ന് കളക്ടറുടെ ഉത്തരവ്; പിന്നാലെ റദ്ദുചെയ്തെന്ന് അറിയിപ്പ്

കാസർകോട്: കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ ഒരുതരത്തിലുമുള്ള സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക, മത, സാമുദായിക പൊതുപരിപാടികളും അനുവദനീയമല്ലെന്ന് കളക്ടർ സ്വാഗത് ആർ. ഭണ്ഡാരിയുടെ ഉത്തവ്. ഉത്തരവിനുപിന്നാലെ അത് റദ്ദുചെയ്തെന്ന അറിയിപ്പും പുറത്തുവന്നു. മൂന്നുദിവസത്തെ ശരാശരി രോഗസ്ഥിരീകരണനിരക്ക് 30.5 ആയതിനാലാണ് നടപടിയെന്നുപറഞ്ഞായിരുന്നു കളക്ടറുടെ ഉത്തരവ്. നിശ്ചയിച്ച പരിപാടികൾ സംഘാടകർ അടിയന്തരമായി മാറ്റിവെക്കണം. വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവ പരമാവധി 50 ആളുകളെ പങ്കെടുപ്പിച്ച് കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുമാത്രം നടത്തണം. കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരേ കർശന നടപടിയെടുക്കും. സർക്കാർനിർദേശം പാലിക്കാത്ത സാഹചര്യം പലയിടങ്ങളിലുമുണ്ട്. ഉത്സവാഘോഷച്ചടങ്ങുകൾ നടത്താൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽനിന്നും അതത് സ്റ്റേഷൻ ഹൗസ് ഓഫീസറിൽനിന്നും അനുമതി വാങ്ങണം. കോവിഡ് മാനദണ്ഡം പാലിക്കുന്നുണ്ടോയെന്നുറപ്പാക്കാൻ ഇത്തരം ചടങ്ങുകളിൽ പോലീസ് നിരീക്ഷണം ഏർപ്പെടുത്തണമെന്നും ഉത്തരവിലുണ്ട്.രാത്രി ഒൻപതോടെയാണ് ഈ ഉത്തരവ്‌ റദ്ദുചെയ്തുകൊണ്ടുള്ള കളക്ടറുടെ അറിയിപ്പ് ലഭിച്ചത്. കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടത് ആസ്പത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണെന്നും അതിനാൽ നേരത്തേയുള്ള ഉത്തരവ് റദ്ദുചെയ്യുന്നുവെന്നുമാണ് കളക്ടറുടെ അറിയിപ്പിൽ പറയുന്നത്. ഇതിനിടെ കളക്ടറുടെ ആദ്യ ഉത്തരവ് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചു. ചാനലുകളിൽ വാർത്തയും വന്നു. രാഷ്ട്രീയപരിപാടികളും അനുവദനീയമല്ലെന്ന ഉത്തരവിലെ പരാമർശമാണ് ഇത് റദ്ദാക്കാൻ കാരണമെന്നാണ് സൂചന.


from mathrubhumi.latestnews.rssfeed https://ift.tt/3GNrK41
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages