സുധാകരന് മനുഷ്യഹൃദയമില്ല, കത്ത് പിൻവലിച്ചത് കണ്ണിൽ പൊടിയിടാൻ -മന്ത്രി ശിവൻകുട്ടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 22, 2022

സുധാകരന് മനുഷ്യഹൃദയമില്ല, കത്ത് പിൻവലിച്ചത് കണ്ണിൽ പൊടിയിടാൻ -മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചികിത്സയെ അവഹേളിച്ച കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ മനുഷ്യഹൃദയമുള്ള ആളല്ലെന്ന് മന്ത്രി വി. ശിവൻകുട്ടി. മുഖ്യമന്ത്രിക്കും സി.പി.എം. സംസ്ഥാന സെക്രട്ടറിക്കുമെതിരായ കത്ത് കെ. സുധാകരൻ സാമൂഹിക മാധ്യമത്തിൽനിന്ന്‌ പിൻവലിച്ചത് സ്വമനസ്സാലെയല്ലെന്നും നാട്ടുകാരുടെ കണ്ണിൽ പൊടിയിടാനാണെന്നും അദ്ദേഹം പറഞ്ഞു. മകന് അപകടം പറ്റിയതറിഞ്ഞ് കരഞ്ഞുകൊണ്ട് തീവണ്ടിയിൽ തലസ്ഥാനത്തേക്ക് യാത്രചെയ്യുന്ന കോൺഗ്രസ് നേതാവ് രാജ്‌മോഹൻ ഉണ്ണിത്താനെ വണ്ടിയിലുണ്ടായിരുന്ന ഇ.പി. ജയരാജൻ ആശ്വസിപ്പിച്ചതും ഒപ്പം ആശുപത്രിയിലെത്തിയതും രാജ്‌മോഹൻ ഉണ്ണിത്താൻ തുറന്നുപറഞ്ഞിരുന്നു. ചികിത്സയിലായിരുന്ന കെ. കരുണാകരനെ ഇ.കെ. നായനാർ കാണാൻ വന്ന ദൃശ്യം ഇപ്പോഴും മലയാളിയുടെ മനസ്സിലുണ്ട്. ആ പാരമ്പര്യമുള്ള മലയാളിയുടെ മനസ്സിലാണ് സുധാകരൻ വിഷം കുത്തിവെക്കാൻ ശ്രമിക്കുന്നത്.കത്ത് പിൻവലിച്ച സുധാകരൻ അത് വ്യാപകമായി പ്രചരിപ്പിക്കുന്ന അണികളെ വിലക്കാൻ തയ്യാറായിട്ടില്ല. കെ. മുരളീധരൻ ഇക്കാര്യത്തിൽ മനുഷ്യത്വപരമായ പ്രസ്താവന നടത്തിയത് നന്നായെന്നും മന്ത്രി പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/3fPjPYf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages