തിരുവനന്തപുരം: വളർത്തുനായയെ എടുത്തുകൊണ്ടുപോയവരെ സി.സി. ടി.വി. ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ച് സഹോദരങ്ങൾ പിന്തുടർന്നത് പത്തുദിവസം. പത്താംനാൾ നായയെ തിരിച്ചുകിട്ടിയപ്പോൾ പോലീസിനു സമാനമായി ശാസ്ത്രീയരീതിയിൽ ഇവർ നടത്തിയ അന്വേഷണം ഏവരെയും അമ്പരപ്പിക്കുകയാണ്.വഴുതയ്ക്കാട് കാർമൽ സ്കൂളിനു സമീപത്തെ സതീഷ് തമ്പിയുടെ ലാസ അപോസോ ഇനത്തിൽപ്പെട്ട ബ്രൂണോയെന്ന ആൺ നായയെയാണ് 16-ന് കാണാതായത്. പോലീസ് സ്റ്റേഷനിൽ അറിയിച്ചെങ്കിലും കോവിഡ് പ്രതിസന്ധികൾക്കിെട നായയെക്കുറിച്ച് അന്വേഷിക്കാൻ പോലീസ് ബുദ്ധിമുട്ടറിയിച്ചപ്പോഴാണ് വീട്ടുകാർതന്നെ അന്വേഷണത്തിനിറങ്ങിയത്. സതീഷ് തന്പിയുടെ മക്കളായ ഐ.ടി. എൻജിനിയർ നവീൻ തമ്പിയും ആർക്കിടെക്ട് വിദ്യാർഥി കിരൺ തമ്പിയും ചേർന്നാണ് പോലീസിന്റെയും മറ്റും സഹായമില്ലാതെ തങ്ങളുടെ പ്രിയപ്പെട്ട നായയെ കണ്ടുപിടിച്ചത്. കാണാതായ ദിവസംതന്നെ ജഗതി ഭാഗത്തേക്ക് ഈ ഇനത്തിൽപ്പെട്ട നായയുമായി ബൈക്ക് യാത്രക്കാർ പോയതായി ഇവർക്കു വിവരം ലഭിച്ചിരുന്നു. അന്നു രാത്രി 12 വരെ ജഗതി ഭാഗത്ത് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പിന്നീട് മൂന്ന് കിലോമീറ്റർ ചുറ്റളവിൽ, ‘നായയെ കാണാനില്ല’ എന്ന പോസ്റ്റർ പതിച്ചു. ജഗതിയിൽ അഞ്ചു ദിവസത്തോളം അന്വേഷിച്ചു. ഒരു ബൈക്കിൽ രണ്ടുപേർ നായയുമായി മരുതംകുഴി ഭാഗത്തേക്കു പോകുന്ന ദൃശ്യം ഇടപ്പഴഞ്ഞിയിലെ ഒരു പെറ്റ്‌ഷോപ്പിൽനിന്നു കിട്ടി. ഇതോടെ റോഡരികിലെ കടകളിലെയും വീടുകളിലെയും സി.സി. ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണമാരംഭിച്ചു. സി.സി. ടി.വി. ദൃശ്യങ്ങൾ പരിശോധിക്കാൻ ചിലരൊക്കെ ആദ്യം എതിർത്തെങ്കിലും കാര്യമറിഞ്ഞപ്പോൾ ഭൂരിഭാഗം പേരും സഹകരിച്ചുവെന്ന് നവീനും കിരണും പറഞ്ഞു. മരുതംകുഴി വരെ നായയുമായി ഇരുചക്രവാഹന യാത്രക്കാർ സഞ്ചരിച്ച ദൃശ്യങ്ങൾ 24-ന് കണ്ടെത്തി. ഇതിനിെട, മരുതംകുഴയിലെ ഒരു ക്ഷേത്രത്തിലെ ക്യാമറയിൽനിന്ന് ഇവർ പോയ വാഹനത്തിന്റെ നമ്പരിന്റെ ഒരു ഭാഗം കണ്ടെത്തി. ഇതു വച്ച് ഈ നമ്പരുള്ള വാഹനങ്ങളുടെ പട്ടിക തയ്യാറാക്കി. ബൈക്കിന്റെ പിന്നിലിരിക്കുന്നയാൾ ധരിച്ചിരുന്ന സ്പോർട്‌സ് ജഴ്‌സിയുടെ വിവരങ്ങളും ഇവർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. ഇതുവഴിയും ചില വിവരങ്ങൾ ലഭിച്ചു. സി.സി. ടി.വി. ക്യാമറകളുടെ സാങ്കേതികവിദ്യകളും സമയക്രമീകരണങ്ങളുമെല്ലാം അന്വേഷണത്തിന്റെ ഭാഗമായി ഓൺലൈനിലൂടെ ഇവർ പഠിച്ചു.26-ന് ഉച്ചയോടെ നെട്ടയത്തെ കടയിലെ സി.സി. ടി.വി.യിൽനിന്ന് ഇരുചക്രവാഹന യാത്രക്കാർ ഹെൽമെറ്റ് ഊരിമാറ്റിയ ദൃശ്യം കിട്ടി. ഇവരുടെ മുഖം വ്യക്തമായതോടെ നെട്ടയത്തെ കടകളിലും റസിഡന്റ്‌സ് അസോസിയേഷനുകളിലും ഇവരുടെ വിവരങ്ങളും ചിത്രങ്ങളും ഒട്ടിച്ചു.ഇതോടെ അന്നു വൈകീട്ടുതന്നെ വളർത്തുനായയെ കൊണ്ടുപോയവർ ഇവരെ ഫോണിൽ വിളിക്കുകയായിരുന്നു. നായ തങ്ങളുടെ കൈവശമുണ്ടെന്നും കേസ് കൊടുക്കരുതെന്നും വിളിച്ചവർ അഭ്യർഥിച്ചു. കൊണ്ടുപോയവർ പത്തു ദിവസം ബ്രൂണോയെ നന്നായി പരിചരിച്ചിരുന്നുവെന്നു മനസ്സിലാക്കിയതുകൊണ്ട് ഉടമസ്ഥർ പരാതി നൽകിയില്ല. നായയെ തിരിച്ചുതിട്ടിയ വ്യാഴാഴ്ചയായിരുന്നു അതിന്റെ പത്താം പിറന്നാൾ. കുടുംബത്തിലെ ഒരംഗത്തെപ്പോലെ കഴിഞ്ഞിരുന്ന ബ്രൂണോയെ തിരിച്ചുകിട്ടിയ സന്തോഷം കുടുംബം കേക്കുമുറിച്ച് ആഘോഷിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/AHZMnVjKa
via IFTTT
Post Top Ad
Responsive Ads Here
Saturday, January 29, 2022
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
എൻജിനിയർമാർ ‘പോലീസാ’യി; പത്താംനാൾ ബ്രൂണോയെ കണ്ടെത്തി
എൻജിനിയർമാർ ‘പോലീസാ’യി; പത്താംനാൾ ബ്രൂണോയെ കണ്ടെത്തി
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment