പാർട്ടികൾ നൽകുന്ന പട്ടിക അനുസരിച്ചല്ല പ്രതിപ്പട്ടിക തയ്യാറാേക്കണ്ടത് -പന്ന്യൻ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 22, 2021

പാർട്ടികൾ നൽകുന്ന പട്ടിക അനുസരിച്ചല്ല പ്രതിപ്പട്ടിക തയ്യാറാേക്കണ്ടത് -പന്ന്യൻ

തിരുവനന്തപുരം: കൊലപാതകങ്ങൾ ആവർത്തിക്കുമ്പോഴും പോലീസ് കാണിക്കുന്ന നിസ്സംഗതയും വീഴ്ചയും വിമർശിച്ച് സി.പി.ഐ. കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ. പോലീസ് കർക്കശമായി നടപടിയെടുക്കണം. രാഷ്ട്രീയപ്രസ്ഥാനങ്ങളും മതസംഘങ്ങളും തരുന്ന ലിസ്റ്റ് നോക്കി പോലീസ് പ്രതിപ്പട്ടിക തയ്യാറാക്കുന്ന അവസ്ഥയ്ക്ക് മാറ്റംവരണം. ഇത് കുറ്റവാളികൾക്ക് രക്ഷപ്പെടാൻ അവസരം നൽകുമെന്നും പന്ന്യൻ പറഞ്ഞു.എ.ഐ.വൈ.എഫ്. സംഘടിപ്പിച്ച മാനവസംഗമം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു വിമർശനം. സർക്കാരിന് കളങ്കം ചാർത്താൻ ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയപ്രസ്ഥാനങ്ങൾ നടത്തുന്ന ഗൂഢശ്രമങ്ങളുടെ ഭാഗമാണ് കേരളത്തിൽ രാഷ്ട്രീയത്തിന്റെ പേരിൽ നടക്കുന്ന കൊലപാതകങ്ങൾ. മതത്തിന്റെ പേരിലായാലും രാഷ്ട്രീയത്തിന്റെ പേരിലായാലും കൊലപാതകം എതിർക്കപ്പെടണം -അദ്ദേഹം പറഞ്ഞു. എ.ഐ.വൈ.എഫ്. സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.ടി. ജിസ്‌മോൻ, ജോയന്റ്‌സെക്രട്ടറി ശുഭേഷ് സുധാകരൻ, കെ.കെ. സമദ്, ആർ. ജയൻ, വൈസ് പ്രസിഡന്റ് കെ. ഷാജഹാൻ, എ.ഐ.എസ്.എഫ്. സംസ്ഥാന സെക്രട്ടറി ജെ. അരുൺ ബാബു, സംസ്ഥാന പ്രസിഡന്റ് പി. കബീർ തുടങ്ങിയവർ സംസാരിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/3Eo7h3Y
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages