അമ്പലപ്പുഴ എം.എൽ.എ. പോപ്പുലർ ഫ്രണ്ടിനെ സഹായിക്കുന്നു -കെ. സുരേന്ദ്രൻ, അസംബന്ധമെന്ന് സിപിഎം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 22, 2021

അമ്പലപ്പുഴ എം.എൽ.എ. പോപ്പുലർ ഫ്രണ്ടിനെ സഹായിക്കുന്നു -കെ. സുരേന്ദ്രൻ, അസംബന്ധമെന്ന് സിപിഎം

തിരുവനന്തപുരം: അമ്പലപ്പുഴ എം.എൽ.എ. എച്ച്. സലാം പോപ്പുലർ ഫ്രണ്ടിനെ സഹായിക്കുന്നതായി ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സലാമിന് പോപ്പുലർ ഫ്രണ്ട് ബന്ധമുണ്ടെന്ന് സി.പി.എമ്മിലെ വലിയവിഭാഗംതന്നെ ആരോപണം ഉന്നയിച്ചിട്ടുണ്ട്. സ്വകാര്യ യോഗങ്ങളിൽ തങ്ങളുടെ ആളാണെന്നു പറഞ്ഞാണ് എസ്.ഡി.പി.ഐ.യും പോപ്പുലർ ഫ്രണ്ടും പരിചയപ്പെടുത്തുന്നത്. ഒ.ബി.സി. മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്തിന്റെ കൊലപാതകത്തിൽ പ്രതികളെ രക്ഷിക്കാൻ സലാം ശ്രമിച്ചിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കണം -സുരേന്ദ്രൻ ആവശ്യപ്പെട്ടു.രഞ്ജിത്ത് കൊല്ലപ്പെട്ട ദിവസം ആയുധധാരികളായ പോപ്പുലർ ഫ്രണ്ടുകാരുമായി കസ്റ്റഡിയിലെടുത്ത ആംബുലൻസ് എന്തുകൊണ്ടാണ് പോലീസ് വിട്ടുകൊടുത്തത്? പോപ്പുലർ ഫ്രണ്ടിന് പരവതാനി വിരിക്കുകയാണ് പോലീസ്. തൃത്താലയിൽനിന്നു വന്ന ആംബുലൻസാണ് എസ്.ഡി.പി.ഐ. നേതാവിന്റെ മൃതദേഹവും വഹിച്ച് ആലപ്പുഴയിലെത്തിയത്. ആലപ്പുഴയിൽ എസ്.ഡി.പി.ഐ.ക്ക് ഒട്ടേറെ ആംബുലൻസുണ്ടായിട്ടും പാലക്കാട് ജില്ലയിലെ ഇരുമ്പകശ്ശേരിയിൽനിന്ന് ആംബുലൻസ് വന്നതെങ്ങനെയാണ്? രഞ്ജിത്തിന്റെ കൊലപാതകത്തിൽ പി.എഫ്.ഐ.-എസ്.ഡി.പി.ഐ. സംസ്ഥാന നേതാക്കൾക്ക് പങ്കുണ്ട്. എസ്.ഡി.പി.ഐ. സംസ്ഥാന അധ്യക്ഷന്റെ പങ്ക് അന്വേഷിക്കണം. വാഹനപരിശോധനയും റെയ്ഡും കേരള പോലീസ് ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിൽ പരസ്യം കൊടുത്തത് പോപ്പുലർ ഫ്രണ്ട് ക്രിമിനലുകളെ രക്ഷിക്കാനാണ്. രഞ്ജിത്ത് മരിക്കുന്നതിന്റെ തലേന്ന് അർധരാത്രി പ്രകോപനപരമായ പ്രകടനം നടന്നിട്ടും ഒരു കേസ് പോലും രജിസ്റ്റർ ചെയ്തിട്ടില്ല. മതഭീകരവാദത്തിനെതിരേ ബി.ജെ.പി. പൊതുവേദിയുണ്ടാക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.മണ്ണഞ്ചേരിയിൽ സി.പി.എമ്മിലെ ഹിന്ദുക്കൾക്കെതിരേയും ആക്രമണം നടക്കുന്നുണ്ട്. ഈ കേസുകളിലെല്ലാം സി.പി.എം. എം.എൽ.എ.യുടെ സഹായം ഇവർക്ക് ലഭിച്ചിട്ടുണ്ട്. പോലീസ് ജയ്ശ്രീറാം വിളിപ്പിച്ചുവെന്ന ആരോപണം പോപ്പുലർ ഫ്രണ്ട് ഉയർത്തിയത് നാടകമാണെന്നും അദ്ദേഹം പറഞ്ഞു.സുരേന്ദ്രന്റെ പ്രസ്താവന അസംബന്ധം -സി.പി.എം. ആലപ്പുഴ: അമ്പലപ്പുഴ എം.എൽ.എ. എച്ച്. സലാമിനെതിരേ കെ. സുരേന്ദ്രൻ നടത്തിയ പ്രസ്താവന അസംബന്ധമാണെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി ആർ. നാസർ.സംഭവം അറിഞ്ഞയുടൻ സലാം രണ്ടു മരണവീടുകളിലുമെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചിരുന്നു. പിറ്റേന്ന് ആലപ്പുഴ കോടതിയിലെത്തി രഞ്ജിത്ത് ശ്രീനിവാസന് ആദരാഞ്ജലികൾ അർപ്പിച്ചു. എന്നാൽ, ബി.ജെ.പി. നേതാവിൻറെ വീട്ടിൽ സലാം എത്തിയില്ലെന്ന പ്രചാരണം മണിക്കൂറുകൾക്കകം സംഘപരിവാർ ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചു.രഞ്ജിത്തിൻറെ അമ്മയും സലാം എം.എൽ.എ.യും ഒരുമിച്ചുള്ള ഫോട്ടോ പുറത്തുവന്നപ്പോഴാണ് ഈ കള്ളപ്രചാരണം അവസാനിച്ചത്. ബി.ജെ.പി.യുടെയും എസ്.ഡി.പി.ഐ. ഉന്നത നേതൃത്വത്തിലേക്കും അന്വേഷണം എത്തുമോ എന്ന അങ്കലാപ്പിൽനിന്നാണ് സുരേന്ദ്രൻ ഇത്തരം ജല്പനങ്ങൾ നടത്തുന്നത് -നാസർ ആരോപിച്ചു.നിയമനടപടി സ്വീകരിക്കും -എച്ച്. സലാംആലപ്പുഴയിലെ കൊലപാതകവുമായി ബന്ധപ്പെട്ട് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ തനിക്കെതിരേ നടത്തിയ പരാമർശത്തിനു നിയമനടപടി സ്വീകരിക്കുമെന്ന് അമ്പലപ്പുഴ എം.എൽ.എ. എച്ച്. സലാം അറിയിച്ചു. പരാമർശം യഥാർഥ പ്രതികളെ രക്ഷിക്കാനുള്ള നീക്കത്തിന്റെ തുടക്കമാണ്. തന്റെ മതനിരപേക്ഷ നിലപാടിന് കെ. സുരേന്ദ്രനെപ്പോലുള്ള വർഗീയവാദികളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല -സലാം പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/3H7P8cg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages