കാറിടിച്ചുവീണ സ്‌കൂട്ടര്‍ യാത്രക്കാരി ടിപ്പര്‍ലോറി കയറി മരിച്ചു; കാര്‍ നിര്‍ത്താതെ പോയി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 10, 2021

കാറിടിച്ചുവീണ സ്‌കൂട്ടര്‍ യാത്രക്കാരി ടിപ്പര്‍ലോറി കയറി മരിച്ചു; കാര്‍ നിര്‍ത്താതെ പോയി

ബാലുശ്ശേരി: ബാലുശ്ശേരി-കൂട്ടാലിട റോഡിൽ മഞ്ഞപ്പാലത്തിനടുത്ത് കാറിടിച്ചുവീണ സ്കൂട്ടർയാത്രക്കാരി ടിപ്പർ ലോറി കയറി തത്ക്ഷണം മരിച്ചു. നരിക്കുനി താഴെ കരുവംപൊയിൽ ബിനില (41) യ്ക്കാണ് ദാരുണാന്ത്യമുണ്ടായത്. വെള്ളിയാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. സ്കൂട്ടറിൽ കാർ ഇടിക്കുകയും നടുറോഡിലേക്ക് തെറിച്ചുവീണ ബിനിലയുടെ ശരീരത്തിലൂടെ അതേദിശയിൽവന്ന ടിപ്പർലോറി കയറുകയുമായിരുന്നു. വിദേശത്തുള്ള സഹോദരന്റെ സമീപത്തേക്ക് പോകാനൊരുങ്ങിയ മാതാപിതാക്കളെ യാത്രയയക്കാൻ കൂട്ടാലിടയിലെ വീട്ടിൽപ്പോയി തിരിച്ചുവരുമ്പോഴാണ് ബിനിലയ്ക്ക് അപകടം സംഭവിച്ചത്. മൃതദേഹം കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. അപകടത്തിൽപ്പെട്ടശേഷം നിർത്താതെപോയ കാർ കണ്ടെത്താനുള്ള അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു. കൂട്ടാലിട കോണിപ്പുറത്ത് ചാലിൽ ദാമോദരൻ നായരുടെയും ദേവകി അമ്മയുടെയും മകളാണ്. ഭർത്താവ്: സത്യൻ. മക്കൾ: അദിൻ ജിത്ത്, അമർജിത്ത്. സഹോദരങ്ങൾ: ബിന്ദു, രജിത, ധനിലാൽ.


from mathrubhumi.latestnews.rssfeed https://ift.tt/31GIivx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages