കൊച്ചി: വൈറ്റില ബൈപ്പാസിൽ വാഹനാപകടത്തിൽ മുൻ മിസ് കേരള അടക്കം മൂന്നുപേർ മരിച്ച സംഭവത്തിൽ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്. കാറോടിച്ചിരുന്ന അബ്ദുൾറഹ്മാൻ ഒന്നാം പ്രതിയാകും. കാറിനെ പിന്തുടർന്ന സൈജു എം. തങ്കച്ചൻ രണ്ടാം പ്രതിയാകും. ഏഴ് പ്രതികളാണുള്ളത്. നമ്പർ 18 ഹോട്ടലിലെ ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്ക് കണ്ടെത്താനായിട്ടില്ല. പാർട്ടി നടത്തിയ ഫോർട്ട്കൊച്ചിയിലെ നമ്പർ 18 ഹോട്ടലുടമ റോയ് ജെ. വയലാറ്റാണ് മൂന്നാം പ്രതി. ഹോട്ടൽ ജീവനക്കാരാണ് നാലുമുതൽ ഏഴുവരെ പ്രതികൾ. പാർട്ടിയിൽ ഉന്നതരടക്കം പങ്കെടുത്തുവെന്ന് സംശയങ്ങൾ പലതുമുണ്ടായിട്ടും പോലീസ് അതെല്ലാം നിരാകരിക്കുകയാണ് ചെയ്തത്. ദുരൂഹതയും വ്യക്തതയില്ലായ്മകളും പലതുമുണ്ടായിട്ടും പോലീസ് അതൊന്നും പരിഗണിച്ചില്ല. മാധ്യമങ്ങളും ജനങ്ങളും വിഷയം ചർച്ച ചെയ്തതോടെയാണ് അന്വേഷണം കാറിനെ പിന്തുർന്ന സൈജുവിലേക്ക് തിരിക്കുന്നത്. കേസിൽ ആദ്യം മുതൽ പോലീസിന്റെ ഭാഗത്തു നിന്ന് ഉദാസീനതയും പലതും അവഗണിക്കാനുള്ള നീക്കവുമാണ് ഉണ്ടായിരുന്നത്. പോലീസിലെ ഉന്നതോദ്യോഗസ്ഥർ ഹോട്ടലിലെ പാർട്ടിയിലുണ്ടായിരുന്നു എന്നും ആരോപണമുയർന്നു. അതിനാലാണ് ചിലയിടങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ മാത്രം കാണാതായതെന്നാണ് ആരോപണം. ദൃശ്യങ്ങൾക്കു വേണ്ടി വലിയ അന്വേഷണങ്ങൾ നടത്തി എന്ന് വരുത്തിത്തീർത്ത് അവ വിട്ടുകളയുകയാണ് പോലീസ് ചെയ്തത്. Content Highlights:Models death; police to file charge sheet
from mathrubhumi.latestnews.rssfeed https://ift.tt/3DOpUO2
via IFTTT
Post Top Ad
Responsive Ads Here
Friday, December 10, 2021
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
മോഡലുകളുടെ മരണം: ദുരൂഹത ബാക്കി; ഹാർഡ് ഡിസ്ക് കണ്ടെത്താനായിട്ടില്ല
മോഡലുകളുടെ മരണം: ദുരൂഹത ബാക്കി; ഹാർഡ് ഡിസ്ക് കണ്ടെത്താനായിട്ടില്ല
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment