എസ്. രാജേന്ദ്രന്റെ സി.പി.ഐ.ലേക്കുള്ള വരവ് തള്ളാതെ കാനം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 16, 2021

എസ്. രാജേന്ദ്രന്റെ സി.പി.ഐ.ലേക്കുള്ള വരവ് തള്ളാതെ കാനം

തിരുവനന്തപുരം: സി.പി.എമ്മിൽനിന്നടക്കം സി.പി.ഐ.യിലേക്ക് പലരും വരുമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സാമൂഹികമാറ്റത്തിന് ഒരുമിച്ചുനിന്ന് പോരാടാൻ തയ്യാറായിവരുന്നവരെ സ്വാഗതം ചെയ്യും. രാഷ്ട്രീയലക്ഷ്യവുമായി വരുന്നവരെ സ്വീകരിക്കില്ലെന്നും കാനം പറഞ്ഞു. സി.പി.എം. മുൻ എം.എൽ.എ. എസ്. രാജേന്ദ്രൻ സി.പി.ഐ.യിലേക്ക് വരുമോയെന്ന ചോദ്യത്തിന് ‘പലരും വരും, അത് സസ്പെൻസ്’ എന്നായിരുന്നു മറുപടി. ഒരേ ലക്ഷ്യത്തിനുവേണ്ടി പ്രവർത്തിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടികളിലുള്ളവർ പരസ്പരംമാറുന്നതിൽ നഷ്ടമൊന്നുമില്ല. റോഡ് മുറിച്ചുകടക്കുന്നത് പോലെയുള്ള കാര്യമാണത്. സി.പി.എമ്മിലുള്ളവർ സി.പി.ഐ.യിൽനിന്ന് പോയവരാണ്. കൂടുതൽ പഞ്ചായത്തുകളിൽ പ്രാതിനിധ്യമുറപ്പാക്കുകയും, പ്രഹരശേഷി കൂടുകയും ചെയ്ത പാർട്ടിയായി സി.പി.ഐ. മാറിയിട്ടുണ്ടെന്നും കാനം പറഞ്ഞു. ഓരോ ജില്ലയിൽനിന്നും മറ്റു പാർട്ടികളിലെ പ്രാദേശികനേതാക്കളടക്കം സി.പി.ഐ.യിലേക്ക് വരുന്നത് ജില്ലാസെക്രട്ടറിമാർ സംസ്ഥാന കൗൺസിൽ യോഗത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും യോഗശേഷം നടന്ന പത്രസമ്മേളനത്തിൽ കാനം പറഞ്ഞു. കേരളത്തിലെ വികസനപദ്ധതികൾ അട്ടിമറിക്കാൻ യു.ഡി.എഫ്. എം.പി.മാർ നടത്തുന്ന ശ്രമം വഞ്ചനാപരമാണ്. കെ-റെയിൽ പദ്ധതിക്ക് അനുമതി നൽകരുതെന്ന് യു.ഡി.എഫ്. എം.പി.മാർ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുന്നത് കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. പ്രതിപക്ഷത്തിന് വിമർശിക്കാനും തെറ്റുചൂണ്ടിക്കാട്ടാനും അവകാശമുണ്ട്. ചൂണ്ടിക്കാണിക്കുന്ന കാര്യങ്ങൾ പരിശോധിച്ച് വ്യക്തതവരുത്താൻ സർക്കാരിന് ഉത്തരവാദിത്വവുമുണ്ട്. ആശങ്കകളിൽ വ്യക്തതവരുത്തിതന്നെയാകും സർക്കാർ കെ-റെയിൽ പദ്ധതി നടപ്പാക്കുക. സഹകരണമേഖലയെ തകർക്കാനുള്ളതടക്കം കേന്ദ്രനീക്കം എതിർക്കേണ്ടതാണെന്നും കാനം പറഞ്ഞു. കേരളത്തോടുള്ള അവഗണന ജനങ്ങളെ ബോധ്യപ്പെടുത്താൻ പ്രചാരണപരിപാടിസംഘടിപ്പിക്കും. ജനുവരി 14, 15, 16 തീയതികളിൽ മണ്ഡലംതലത്തിൽ വാഹനജാഥയും 17-ന് കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുമ്പിൽ ധർണയും നടത്തും. ജനുവരിയിൽ അംഗത്വം പുതുക്കൽ പൂർത്തിയാക്കി സമ്മേളന നടപടികൾ തുടങ്ങും. ഫെബ്രുവരി 10-ന് ബ്രാഞ്ച് സമ്മേളനങ്ങൾ തുടങ്ങും. മേയ് മാസത്തോടെ ലോക്കൽ സമ്മേളനവും ജൂലായിൽ മണ്ഡലം സമ്മേളനവും സെപ്റ്റംബറിൽ ജില്ലാസമ്മേളനവും പൂർത്തിയാക്കും. ഒക്ടോബർ ഒന്നുമുതൽ നാലുവരെ തിരുവനന്തപുരത്ത് സംസ്ഥാനസമ്മേളനം നടക്കും. കോവിഡ് വ്യാപനത്തെത്തുടർന്ന് ജനങ്ങൾക്കുണ്ടായ സാമ്പത്തികബുദ്ധിമുട്ട് കണക്കിലെടുത്ത് സമ്മേളനങ്ങൾ ആർഭാടരഹിതമാക്കും. ജില്ലാസമ്മേളനംവരെ പ്രതിനിധിസമ്മേളനം മാത്രമാകും നടത്തുക. സംസ്ഥാനസമ്മേളനത്തിന്റെ നടത്തിപ്പ് പിന്നീട് തീരുമാനിക്കുമെന്നും കാനം പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/3mdNZrP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages