ഗർഭിണിയെയും അമ്മയെയും ആക്രമിക്കുന്നത് തടഞ്ഞ വനിതാ ട്രാഫിക് വാർഡനെ ബൈക്കിടിപ്പിച്ച് പരിക്കേൽപ്പിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 27, 2021

ഗർഭിണിയെയും അമ്മയെയും ആക്രമിക്കുന്നത് തടഞ്ഞ വനിതാ ട്രാഫിക് വാർഡനെ ബൈക്കിടിപ്പിച്ച് പരിക്കേൽപ്പിച്ചു

വലിയതുറ : ഗർഭിണിയെയും അമ്മയെയും തടഞ്ഞുവെച്ച് ആക്രമിക്കാൻ ശ്രമിച്ചത് തടയാനെത്തിയ വനിതാ ട്രാഫിക് വാർഡനെ ബൈക്കിടിച്ച് പരിക്കേല്പിച്ചു. കേസിലെ പ്രതി അറസ്റ്റിൽ. ശംഖുംമുഖത്തെ ട്രാഫിക് വാർഡനായ ദിവ്യയെയാണ് ബൈക്കിടിപ്പിച്ച് പരിക്കേല്പിച്ചത്. ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. ശംഖുംമുഖം രാജീവ് നഗർ ടി.സി. 34/132(1) ട്രിനിറ്റി ഹൗസിൽ ആന്റണിയെ(32) ആണ് വലിയതുറ പോലീസ് അറസ്റ്റുചെയ്തത്.വലിയവേളി സ്വദേശിനി ഷാലറ്റും ഗർഭിണിയായ മകൾ ലിബിതയും കാറിൽ ശംഖുംമുഖത്തെ പാർക്കിങ് ഗ്രൗണ്ടിലെത്തിയിരുന്നു. പാർക്ക് ചെയ്യുന്നതിനിടയിൽ ഇവരുടെ കാർ ആൻണിയുടെ ബൈക്കിൽ തട്ടിയെന്നാരോപിച്ചായിരുന്നു അസഭ്യം പറയുകയും ആക്രമിക്കാനും ശ്രമിച്ചത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ദിവ്യ ഓടിയെത്തി കൈയേറ്റം തടഞ്ഞു. ഇതിൽ കുപിതനായ ആന്റണി ദിവ്യയുടെ കാലിൽ ബൈക്കിടിച്ച് പരിക്കേൽപ്പിച്ചു. ഇവർ നൽകിയ പരാതിയെത്തുടർന്ന് പോലീസ് നടത്തിയ തിരച്ചലിൽ ഇയാളെ ബലപ്രയോഗത്തിലൂടെ അറസ്റ്റുചെയ്യുകയായിരുന്നു. ഇയാൾക്കെതിരേ വലിയതുറ, തുമ്പ, വട്ടിയൂർക്കാവ് എന്നിവിടങ്ങളിൽ നിരവധി കേസുകളുള്ളതായി വലിയതുറ പോലീസ് പറഞ്ഞു. ശംഖുംമുഖം അസി. കമ്മിഷണർ ഡി.കെ.പൃഥ്വിരാജിന്റെ നേതൃത്വത്തിൽ എസ്.എച്ച്.ഒ. ആർ.പ്രകാശ്, എസ്.ഐ.മാരായ അഭിലാഷ്, അലീനാ സൈറസ്, സാബു, എ.എസ്.ഐ. മധു, സി.പി.ഒ. ഷാബു എന്നിവരുൾപ്പെട്ടവരാണ് പ്രതിയെ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്തു.


from mathrubhumi.latestnews.rssfeed https://ift.tt/3eAfDe5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages