കോഴിക്കോട് : ഗുണ്ടകളുടെ കൈയിൽനിന്ന് സ്വന്തം പോലീസിനെപ്പോലും രക്ഷിക്കാനാവാത്ത മുഖ്യമന്ത്രിയാണ് കെ-റെയിലിനെ എതിർക്കുന്നതിന്റെ പേരിൽ യു.ഡി.എഫിനെ പേടിപ്പിക്കുന്നതെന്ന് കെ. മുരളീധരൻ എം.പി. പരിഹസിച്ചു. മുഖ്യമന്ത്രിക്ക് എന്ത് ഹാലിളകിയാലും ശരി, കെ റെയിലിനെതിരായ നിലപാടിൽ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം പറഞ്ഞു. ലീഡർ സ്റ്റഡിസെന്റർ ജില്ലാകമ്മിറ്റിയുടെ കെ. കരുണാകരൻ അനുസ്മരണസമ്മേളനം കെ.പി. കേശവമേനോൻ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതരസംസ്ഥാന തൊഴിലാളികൾ സി.ഐ. ഉൾപ്പെടെയുള്ള പോലീസുകാരുടെ തല തല്ലിപ്പൊളിച്ചിട്ടും പോലീസുകാർക്ക് ഒന്നും ചെയ്യാനായില്ല. ഗുണ്ടാവിളയാട്ടമാണോ വികസനമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. തിരുവനന്തപുരത്ത് കാര്യങ്ങൾ തീരുമാനിക്കുന്നത് ഗുണ്ടകളാണെന്നതാണ് സ്ഥിതി. പ്രളയദുരിതാശ്വാസവിതരണത്തിനോ റോഡ് ടാർ ചെയ്യാനോ പണമില്ലാത്ത സർക്കാരാണ് കെ-റെയിൽ പദ്ധതി നടപ്പാക്കാൻ പുറപ്പെടുന്നത്. കമ്മിഷൻപറ്റി വികസനമാണ് ഈ പദ്ധതി. പദ്ധതിയുടെ വിശദാംശം ബോധ്യപ്പെടുത്താനാണ് യു.ഡി.എഫ്. ആവശ്യപ്പെട്ടത്. അതിന്റെ പേരിൽ വികസനവിരുദ്ധരാക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. യഥാർഥവികസനത്തിനൊപ്പം യു.ഡി.എഫ്. നിൽക്കും. കെ. കരുണാകരൻ വികസനപദ്ധതികൾ നടപ്പാക്കിയത് ജനങ്ങളെ ഒപ്പം നിർത്തിയാണ്, അവരെ ശത്രുപക്ഷത്ത് നിർത്തിയല്ല. കെ-റെയിൽ പദ്ധതിയെക്കുറിച്ച് യു.ഡി.എഫ്. പഠിച്ച് തയ്യാറാക്കിയ റിപ്പോർട്ട് എല്ലാ എം.പി.മാർക്കും എം.എൽ.എ.മാർക്കും അയച്ചിട്ടുണ്ട്. ശശി തരൂർ തെറ്റുതിരുത്തി പാർട്ടി നിലപാടിനൊപ്പം നിൽക്കണം. പാർട്ടിക്കൊപ്പം അദ്ദേഹം നിൽക്കുമെന്നാണ് പ്രതീക്ഷ. അദ്ദേഹത്തെ പുറത്താക്കലൊക്കെ പ്രയാസമാണ്. അക്കാര്യത്തിൽ ഹൈക്കമാൻഡാണ് തീരുമാനമെടുക്കേണ്ടത്. അത്തരം കാര്യങ്ങൾ ഇപ്പോൾ ചർച്ചയാക്കേണ്ടതില്ല. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് കെ. കരുണാകരന്റെ പേരുനൽകാൻ കഴിയുമായിരുന്ന അവസരം കോൺഗ്രസ് ഉപയോഗപ്പെടുത്തിയില്ല. കേന്ദ്രത്തിലും കേരളത്തിലും ഭരണമുള്ളപ്പോൾ അതിന് കഴിയുമായിരുന്നുവെന്ന് മുരളീധരൻ പറഞ്ഞു. ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാർ അധ്യക്ഷനായി. കെ. ജയന്ത്, കെ.സി. അബു, സി.പി. വിശ്വനാഥൻ, കെ. രാമചന്ദ്രൻ, എം. രാജൻ, ആർ. സച്ചിത്, എം.എൻ. വിജയകുമാർ, പി. മമ്മദ് കോയ എന്നിവർ സംസാരിച്ചു. Content Highlights:No compromise on K-Rail says K. Muraleedharan
from mathrubhumi.latestnews.rssfeed https://ift.tt/3evyTti
via IFTTT
Post Top Ad
Responsive Ads Here
Monday, December 27, 2021
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
കെ-റെയിൽ: മുഖ്യമന്ത്രിക്ക് എത്ര ഹാലിളകിയാലും യു.ഡി.എഫ്. നിലപാടിൽ വിട്ടുവീഴ്ചയില്ല -കെ. മുരളീധരൻ
കെ-റെയിൽ: മുഖ്യമന്ത്രിക്ക് എത്ര ഹാലിളകിയാലും യു.ഡി.എഫ്. നിലപാടിൽ വിട്ടുവീഴ്ചയില്ല -കെ. മുരളീധരൻ
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment