ആശ്രിതനിയമനം അവകാശമല്ലെന്ന് സുപ്രീംകോടതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 17, 2021

ആശ്രിതനിയമനം അവകാശമല്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ആശ്രിതനിയമനമെന്നത് നിക്ഷിപ്ത അവകാശമല്ലെന്ന് സുപ്രീംകോടതി. വരുമാനം നേടിയിരുന്നയാളുടെ മരണത്താലുണ്ടാകുന്ന പ്രതിസന്ധിയിൽനിന്ന് കുടുംബത്തെ കരകയറ്റാനാണ് ആശ്രിതനിയമനം നൽകുന്നതെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. വ്യോമസേനയിൽ സർവീസിലിരിക്കെ അർബുദം ബാധിച്ച് മരിച്ച ഉദ്യോഗസ്ഥന്റെ ഭാര്യ ആശ്രിതനിയമനത്തിനായി നൽകിയ അപേക്ഷ തള്ളിയിരുന്നു. ഇത് പുനഃപരിശോധിക്കാൻ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ആവശ്യപ്പെട്ടത് മദ്രാസ് ഹൈക്കോടതിയും ശരിവെച്ചതിനെതിരേ കേന്ദ്രസർക്കാർ നൽകിയ അപ്പീലാണ് സുപ്രീംകോടതി പരിഗണിച്ചത്. 2008-ൽ ഭർത്താവ് മരിച്ചതിനെത്തുടർന്ന് പരാതിക്കാരിക്ക് 22.91 ലക്ഷം രൂപ ടെർമിനൽ ബെനഫിറ്റും തുടർന്ന് പ്രതിമാസം 8,265 രൂപ കുടുംബപെൻഷനും നൽകിയിരുന്നു. 2018 മുതൽ കുടുംബപെൻഷൻ 4,959 രൂപയായി കുറഞ്ഞു. ആശ്രിതനിയമനത്തിന് ആവശ്യമായ മെറിറ്റ് പോയന്റ് ഇല്ലെന്ന കാരണത്താലാണ് അതിനുള്ള പരാതിക്കാരിയുടെ അപേക്ഷ തള്ളിയത്. പെൻഷൻ പകുതിയോളം കുറഞ്ഞ സാഹചര്യത്തിൽ പത്തിന് പകരം 16 മെറിറ്റ് പോയന്റ് കണക്കാക്കി ആശ്രിതനിയമനം നൽകണമെന്നാണ് പരാതിക്കാരി ആവശ്യപ്പെട്ടത്. പെൻഷൻ നൽകുന്നുവെന്ന കാരണത്താൽ ആശ്രിതനിയമനം നൽകാതിരിക്കുന്നത് ശരിയല്ലെന്ന് ട്രിബ്യൂണൽ ചൂണ്ടിക്കാട്ടിയിരുന്നു. ജീവനക്കാരന്റെ സേവനത്തിനാണ് പെൻഷൻ നൽകുന്നത്. മാത്രവുമല്ല, പെൻഷൻ പിന്നീട് പകുതിയോളം കുറഞ്ഞതും പരിഗണിക്കേണ്ടതുണ്ടെന്നും ട്രിബ്യൂണൽ പറഞ്ഞു. ആശ്രിതനിയമനം സംബന്ധിച്ച നയങ്ങളുടെ അടിസ്ഥാനത്തിലാണ് അപേക്ഷ തള്ളിയതെന്നാണ് സർക്കാർ വാദിച്ചത്. ജീവനക്കാരൻ മുമ്പുചെയ്ത സേവനത്തിനാണ് പെൻഷൻ നൽകുന്നത് എന്നകാരണത്താൽ ആശ്രിതനിയമന അപേക്ഷ തള്ളരുതെന്ന ട്രിബ്യൂണലിന്റെ നിരീക്ഷണം ശരിയല്ലെന്ന് സുപ്രീംകോടതി പറഞ്ഞു. ജീവനക്കാരന്റെ സേവനത്തിനുള്ളതാണ് പെൻഷൻ എന്നത് ശരിയാണ്. എന്നാൽ, ആശ്രിതനിയമനം നൽകണമോ എന്ന് തീരുമാനിക്കാൻ കുടുംബത്തിന്റെ സാമ്പത്തികസാഹചര്യം പരിശോധിക്കുന്ന അധികൃതരുടെ നടപടിയിൽ തെറ്റില്ല. അക്കാര്യം അധികൃതരാണ് തീരുമാനിക്കേണ്ടതെന്നും ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കി. content highlights:compassionate appointment is not a right says supreme court


from mathrubhumi.latestnews.rssfeed https://ift.tt/3q77jIf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages