തിരുവനന്തപുരം: സിൽവർലൈനിനെതിരായ പ്രതിഷേധങ്ങളുടെ ശ്രദ്ധതിരിയ്ക്കാൻ ഭൂമി വിട്ടു നൽകുന്നവർക്ക് മികച്ച നഷ്ടപരിഹാരം ലഭിക്കുമെന്ന പ്രചാരണ തന്ത്രവുമായി കെ റെയിൽ. സ്ഥലം വിട്ടുനൽകുന്നവർക്ക് കോടികളുടെ നഷ്ടപരിഹാരം ഒരുമിച്ച് നൽകുമെന്നാണ് പ്രചാരണം. ദേശീയ പാതയ്ക്ക് സ്ഥലം വിട്ടുനൽകിയവരെ അണിനിരത്തിയാണ് കെ. റെയിലിന്റെ നീക്കങ്ങൾ. സിൽവർലൈൻ പദ്ധതിക്കെതിരെ ജനരോഷവും വിവിധ സ്ഥലങ്ങളിൽ കല്ലിടലിനെതിരേ പ്രതിഷേധവുംശക്തമായതാണ് പ്രചാരണം നടത്താൻ കെ-റെയിലിനെപ്രേരിപ്പിച്ചത്. ഭൂമി വിട്ടുനൽകിയവരെ അണിനിരത്തി, ദേശീയ പാതയ്ക്ക് ഭൂമി കൈമാറിയവർക്ക് വലിയ തുക നഷ്ടപരിഹാരം ലഭിച്ചുവെന്ന് വ്യക്തമാക്കുന്ന വീഡിയോകൾ തയ്യാറാക്കി പ്രചരിപ്പിക്കുകയാണ് കെ-റെയിൽ ചെയ്യുന്നത്. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചാണ് ജനരോഷം തണുപ്പിക്കാൻ കെ.റെയിലിന്റെ നീക്കം. സർക്കാർ പദ്ധതികൾക്ക് ഭൂമി വിട്ടുനൽകുന്നവർക്ക് കണ്ണഞ്ചിപ്പിക്കുന്ന തുക നഷ്ടപരിഹാരമായി ലഭിക്കുമെന്നാണ് വീഡിയോയിലൂടെ പറയുന്നത്. അക്കൗണ്ടിൽ പണം എത്തിയ ശേഷം മാത്രമാണ് ഭൂമി ഏറ്റെടുക്കൽ നടപടിയുമായി ഉദ്യോഗസ്ഥർ മുന്നോട്ട് പോകുന്നതെന്നും വീഡിയോയിൽ പറയുന്നു. അതായത് ഭൂമി നൽകുന്നവർക്ക് വലിയ തുക നഷ്ടപരിഹാരം ലഭിക്കും എന്ന് ധരിപ്പിക്കാൻ കഴിഞ്ഞാൽ ഇപ്പോഴത്തെ ജനരോഷം തണുപ്പിക്കാൻ കഴിയുമെന്നാണ് കെ. റെയിലും സംസ്ഥാന സർക്കാരും കണക്കുകൂട്ടുന്നത്. കല്ലിടൽ നടക്കുന്ന സ്ഥലങ്ങളിൽ എല്ലാവരും പ്രതിഷേധിക്കുന്നില്ലെന്നും പദ്ധതിയെ പിന്തുണയ്ക്കുന്നവരും ഇക്കൂട്ടത്തിലുണ്ടെന്നും വീഡിയോയിലുണ്ട്. ഇത്തരം പ്രചാരണങ്ങളിലൂടെ നഷ്ടപരിഹാരത്തിൽ ശ്രദ്ധ നൽകി പ്രതിഷേധം തണുപ്പിക്കാമെന്നും സർക്കാർ കരുതുന്നു. എന്നാൽ സർവേ നടക്കുന്ന സ്ഥലങ്ങളിൽ കോൺക്രീറ്റ് തൂണുകൾക്ക് പകരം കരിങ്കല്ലുകൊണ്ടുള്ള സർവേ കല്ല് ഉപയോഗിക്കണമെന്ന ഹൈക്കോടതി നിർദേശം നടപ്പിലാക്കാനുള്ള നീക്കങ്ങളും അടുത്ത ദിവസം മുതൽ ആരംഭിക്കും. പ്രതിഷേധങ്ങളില്ലാത്തിടത്ത് ഇത്തരം കല്ലുകൾ ലഭ്യമാക്കി സ്ഥാപിക്കുമെന്നും കെ.റെയിൽ വൃത്തങ്ങൾ വ്യക്തമാക്കുന്നു. Content Highlights: k.rail with videos on compensation for land acquiring
from mathrubhumi.latestnews.rssfeed https://ift.tt/3Ft01oL
via IFTTT
Post Top Ad
Responsive Ads Here
Saturday, December 25, 2021
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
ഭൂമി നല്‍കുന്നവര്‍ക്ക് മികച്ച നഷ്ടപരിഹാരം; ജനരോഷം തണുപ്പിക്കാന്‍ പ്രചാരണ തന്ത്രവുമായി കെ-റെയില്‍
ഭൂമി നല്‍കുന്നവര്‍ക്ക് മികച്ച നഷ്ടപരിഹാരം; ജനരോഷം തണുപ്പിക്കാന്‍ പ്രചാരണ തന്ത്രവുമായി കെ-റെയില്‍
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment