കോട്ടയം: കൈക്കൂലിക്ക് അറസ്റ്റിലായ മലിനീകരണനിയന്ത്രണ ബോർഡ് എൻജിനീയർ എ.എം.ഹാരീസിന്റെ ആലുവയിലെ ഫ്ലാറ്റിൽ പണം അടുക്കിവെച്ചിരിക്കുന്നത് അന്വേഷണോദ്യോഗസ്ഥരെ അമ്പരപ്പിച്ചു. അടുക്കളയിലും അതിലെ അലമാരയിലുമൊക്കെയായിരുന്നു ഇയാൾ പണം ശേഖരിച്ചുവെച്ചിരുന്നത്. 17 ലക്ഷം രൂപ വരുമിത്. ബുധനാഴ്ച വിജിലൻസ് അറസ്റ്റുചെയ്ത ഹാരീസിനെ വ്യാഴാഴ്ച കോടതി റിമാൻഡുചെയ്തു. പാലാ പ്രവിത്താനത്തുള്ള ടയർ റീെട്രഡിങ് കമ്പനിയുടമ ജോബിനോട് കൈക്കൂലി വാങ്ങുമ്പോഴാണ് പ്രതി പിടിയിലായത്. ആലുവയിലെ ഫ്ലാറ്റിൽ പരിശോധന വ്യാഴാഴ്ച പുലർച്ചെവരെ നീണ്ടു. സ്വത്തുവിവരങ്ങളുടെ രേഖകൾ വിജിലൻസ് പിടിച്ചെടുത്തു. തുടർച്ചയായി കൈക്കൂലി വാങ്ങിയിരുന്ന ഉദ്യോഗസ്ഥൻ നിരന്തരം പീഡിപ്പിച്ചപ്പോഴാണ് കഴിഞ്ഞദിവസം റീെട്രഡിങ് കമ്പനിയുടമ, കൈക്കൂലി നൽകുന്ന കാര്യം വിജിലൻസിനെ അറിയിച്ചത്. ജീവിതസമ്പാദ്യവും വായ്പയുമായി തുടങ്ങിയ സ്ഥാപനം പൂട്ടിപ്പോകുമെന്ന നിലയിലായിരുന്നു. മലിനീകരണമില്ലെന്ന സാക്ഷ്യപത്രം തരില്ലെന്നും പോയി ആത്മഹത്യ ചെയ്യുകയാണ് നല്ലതെന്നും ഇയാൾ പരാതിക്കാരനെ പരിഹസിച്ചു. സ്ഥാപനത്തിനെതിരേ സ്ഥിരമായി പരാതി നൽകുന്ന വ്യക്തിക്കെതിരേ പരാമർശത്തോടെ ആത്മഹത്യക്കുറിപ്പ് എഴുതിവെച്ച് ജീവനൊടുക്കിയാൽ സർക്കാർസഹായം കിട്ടുമെന്നും ഉപദേശിച്ചു. ബാധ്യതകൾ ഒഴിവാകുകയും കുടുംബത്തിന് സർക്കാർസഹായം കിട്ടുകയും ചെയ്യുമെന്നും ഹാരീസ് പറഞ്ഞു. ഇതോടെ താൻ മാനസികമായി തകർന്നുപോയെന്നാണ്, പരാതിക്കാരനായ ജോബിൻ പറയുന്നത്. ഐ.ടി. മേഖലയിൽ പ്രവർത്തിച്ചിരുന്ന ജോബിൻ അതിൽനിന്ന് സമ്പാദിച്ചതിനൊപ്പം 25 ലക്ഷം രൂപ വായ്പയുമെടുത്താണ് സ്ഥാപനം തുടങ്ങിയത്. അയൽക്കാരൻ നിരന്തരം പരാതികൾ അയച്ചതോടെ പരിശോധനകളും സ്ഥാപനനടത്തിപ്പിന് തടസ്സവും വന്നു. ഇതോടെ ഹൈക്കോടതിയെ സമീപിച്ചു. ഫെബ്രുവരിയിൽ കോടതി നൽകിയ നിർദേശങ്ങൾ മലിനീകരണനിയന്ത്രണ ബോർഡ് പാലിച്ചില്ല. തുടർന്ന് ജോബിൻ കോടതിയലക്ഷ്യത്തിന് കോടതിയെ വീണ്ടും സമീപിച്ചു. പൂർണമായി വിധി നടപ്പാക്കാതെ ഉദ്യോഗസ്ഥൻ വട്ടംചുറ്റിച്ചു. 'കോടതിവഴിയല്ലേ നീക്കം, ഇനി കോടതിയുത്തരവുവഴി മുന്നോട്ടുപോകുന്നത് ഒന്നു കാണട്ടെ' എന്നായിരുന്നു ഹാരീസിന്റെ ഭീഷണിയെന്ന് ജോബിൻ പറഞ്ഞു. സർക്കാരുദ്യോഗസ്ഥൻ കോടതിയുത്തരവ് പാലിക്കാതെ കളിക്കുന്നത് കണ്ടതോടെയാണ് മറ്റുനടപടികളിലേക്ക് പോയത്. മുഴുവൻ സമയം പ്രവർത്തിക്കാൻ അനുമതി ലഭിച്ചാൽ സർക്കാരിന് ലഭിക്കുന്ന നികുതിയുടെകാര്യം പറഞ്ഞപ്പോൾ, നികുതി നൽകുന്നതൊന്നും തങ്ങളുടെ വിഷയമല്ലെന്ന നിലപാട് സ്വീകരിച്ചു. നികുതിപ്പണംകൊണ്ടാണ് സർക്കാർ ശമ്പളം തരുന്നതെന്ന് പറഞ്ഞപ്പോൾ കളിയാക്കി. ഇതോടെയാണ് പോരാട്ടം കടുപ്പിക്കാൻ ജോബിൻ തീരുമാനിച്ചത്. സർക്കാർവാഹനം ദുരുപയോഗംചെയ്തതിനും ഹാരീസിനെതിരേ മുമ്പ് പരാതിയുയർന്നിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3s9com9
via IFTTT
Post Top Ad
Responsive Ads Here
Thursday, December 16, 2021
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
സംരംഭകന് ആത്മഹത്യചെയ്യാൻ ഉപദേശം; എന്‍ജിനീയറുടെ വീട്ടില്‍ കൈക്കൂലിപ്പണം അടുക്കളയിൽവരെ
സംരംഭകന് ആത്മഹത്യചെയ്യാൻ ഉപദേശം; എന്‍ജിനീയറുടെ വീട്ടില്‍ കൈക്കൂലിപ്പണം അടുക്കളയിൽവരെ
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment