സൈക്കിളുമായി യാത്ര; വാഹനത്തിന് പ്രത്യേക നമ്പര്‍പ്ലേറ്റ്, ട്രെയിലര്‍ ഘടിപ്പിക്കാനുമുണ്ട് നിയമം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 17, 2021

സൈക്കിളുമായി യാത്ര; വാഹനത്തിന് പ്രത്യേക നമ്പര്‍പ്ലേറ്റ്, ട്രെയിലര്‍ ഘടിപ്പിക്കാനുമുണ്ട് നിയമം

സൈക്കിളുമായി പോകുന്ന വാഹനങ്ങൾക്ക് പ്രത്യേക നമ്പർപ്ലേറ്റ് നിർബന്ധമാണെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ്. വാഹനത്തിന് പിറകിൽ ഘടിപ്പിക്കുന്ന സൈക്കിളുകൾക്ക് മുകളിലായാണ് നമ്പർപ്ലേറ്റ് സ്ഥാപിക്കേണ്ടത്. നിയമം ലംഘിച്ചാൽ 400 ദിർഹമാണ് പിഴ. ആവർത്തിച്ചുള്ള നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെതുടർന്നാണ് പോലീസ് മുന്നറിയിപ്പ് വീണ്ടും നൽകുന്നത്. വാഹനത്തിന് പിറകിൽ സൈക്കിളുകൾ ഘടിപ്പിച്ചാൽ സാധാരണ നമ്പർപ്ലേറ്റുകൾ മറയുന്നതിനാലാണ് ഇത്. ഗതാഗത ബോധവത്കരണത്തിന്റെ ഭാഗമായാണ് മുന്നറിയിപ്പുകൾ ആവർത്തിക്കുന്നതെന്ന് അബുദാബി പോലീസ് സെൻട്രൽ ഓപ്പറേഷൻസിലെ ലൈസൻസിങ് വിഭാഗം ഡയറക്ടർ കേണൽ മുഹമ്മദ് അൽ ബുറൈക് അൽ അമീരി പറഞ്ഞു. അതുപോലെ തന്നെ വാഹനത്തിന് പിറകിൽ ഘടിപ്പിക്കുന്ന ട്രെയിലറുകളുടെ സുരക്ഷയുറപ്പാക്കിയില്ലെങ്കിൽ 1000 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി പോലീസിന്റെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഓരോ വാഹനത്തിനും അനുയോജ്യമായ ട്രെയിലറുകൾ തന്നെ ഉപയോഗിക്കണം. അതിന് പിറകിൽ ബ്രേക്ക് ലൈറ്റുകളും റിഫ്ലക്ടറുകളും സ്ഥാപിക്കണം. പ്രത്യേക നമ്പർപ്ലേറ്റ് ഇതിനോട് ചേർന്ന് നിർബന്ധമായുമുണ്ടാകണം. ട്രെയിലറുകൾ ഉപയോഗിക്കുന്നതിനായുള്ള പ്രത്യേക അനുമതി നേടുകയോ, മതിയായ സുരക്ഷാ മുൻകരുതലുകൾ കൈക്കൊള്ളുകയോ ചെയ്യാത്ത വാഹന ഉപയോക്താക്കൾക്ക് ഗതാഗതനിയമം ആർട്ടിക്കിൾ 96 പ്രകാരം 1000 ദിർഹം പിഴ ചുമത്തുമെന്ന് പോലീസ് വ്യക്തമാക്കി. Content Highlights:Cycle stand fitted in car, trailer use in cars, Abu Dhabi police, Safety instructions


from mathrubhumi.latestnews.rssfeed https://ift.tt/32al94i
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages