രഞ്ജിത്ത് വധം; കൂടുതൽ അറസ്റ്റ് ഉടൻ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 31, 2021

രഞ്ജിത്ത് വധം; കൂടുതൽ അറസ്റ്റ് ഉടൻ

ആലപ്പുഴ : ബി.ജെ.പി. ഒ.ബി.സി.മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തിൽ നിർണായക വിവരങ്ങൾ അന്വേഷണസംഘത്തിനു ലഭിച്ചു. കൃത്യത്തിൽ നേരിട്ടു പങ്കെടുത്ത കൂടുതൽ പ്രതികളിലേക്ക് പോലീസ് എത്തിയതായാണു സൂചന. ഇവരുടെ അറസ്റ്റ് ഉടനുണ്ടാകും. കൊലപാതകികളെക്കുറിച്ചും ഇവർ ഒളിവിൽ കഴിയുന്ന താവളങ്ങളെക്കുറിച്ചും കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്ത രണ്ട് എസ്.ഡി.പി.ഐ.പ്രവർത്തകരെ കഴിഞ്ഞദിവസം അറസ്റ്റുചെയ്തിരുന്നു. ഇവരെ പത്തുദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. ഇവരിൽനിന്നാണ് കൂടുതൽ പ്രതികളെക്കുറിച്ചും ഒളിത്താവളങ്ങളെക്കുറിച്ചുമുള്ള നിർണായക വിവരങ്ങൾ ലഭിച്ചതെന്നാണ് അറിയുന്നത്. രണ്ടുപേരെയും അറസ്റ്റുചെയ്തത് ബെംഗളൂരുവിൽനിന്നാണ്. ഇവരുടെ ശക്തികേന്ദ്രങ്ങളിലായിരുന്നതിനാൽ പ്രതികളെ അറസ്റ്റുചെയ്ത് നാട്ടിലെത്തിക്കുകയെന്നത് പോലീസിനു വെല്ലുവിളിയായിരുന്നു. കർണാടക പോലീസിന്റെ സ്പെഷ്യൽ ടീമിന്റെ സഹായത്തോടെയാണ് പ്രതികളെ പിടിച്ചത്. അറസ്റ്റിലായ രണ്ടുപേരുടെയും പേരുവിവരങ്ങളോ ചിത്രങ്ങളോ ഇതേവരെ പോലീസ് പുറത്തുവിട്ടിട്ടില്ല. Content Highlights: Ranjith murder; More arrests coming soon


from mathrubhumi.latestnews.rssfeed https://ift.tt/3pKB7M2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages