ആലപ്പുഴ: രാജസ്ഥാനിൽ കോൺഗ്രസ് സംഘടിപ്പിച്ച മഹാസമ്മേളനത്തിൽ ഹിന്ദുമതത്തെയും ഹിന്ദുത്വത്തെയും വേർതിരിച്ച് രാഹുൽഗാന്ധി നടത്തിയ പ്രസംഗത്തെ രൂക്ഷമായി വിമർശിച്ച് എറണാകുളം-അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപം. ‘ഗോഡ്സെ ഹിന്ദുവാദിയായിരുന്നെങ്കിൽ ഗാന്ധി ഹിന്ദുവായിരുന്നു’ എന്ന് ‘ആധുനികഗാന്ധി’ വ്യവച്ഛേദിക്കുമ്പോൾ, ഹിന്ദുത്വവാദികൾക്കുള്ള രാഷ്ട്രീയമറുപടിയായി കൈയടി കിട്ടുമെങ്കിലും മതേതരഭാരതത്തിന്റെ പിൻനടത്തമായി അതു മാറുന്നു. ‘ഭരണത്തിൽ ഹിന്ദുക്കൾ മതി’ എന്ന രാഹുലിന്റെ തുടർപ്രസ്താവനയിൽ രാജ്യത്തിനകത്തെ മത-ന്യൂനപക്ഷങ്ങൾ മാത്രമല്ല, മതേതരഭാരതം തന്നെയാണു പുറത്തുപോകുന്നത്. പ്രസംഗത്തിലുടനീളം മതേതരത്വത്തെക്കുറിച്ചു പരാമർശിക്കാതിരുന്ന അദ്ദേഹത്തിന്റെ ‘ഔചിത്യബോധം’ ഭയപ്പെടുത്തുന്നതാണ്. യു.പി.യിലെ തിരഞ്ഞെടുപ്പുയുദ്ധം ജയിക്കാൻ മതേതരായുധങ്ങൾ മതിയാകില്ലെന്ന വെളിപാട് നിരാശപ്പെടുത്തുന്നു.ഇതിൽനിന്ന് അധികമകലെയല്ലാതെ ഇസ്‌ലാംമത പ്രഖ്യാപനത്തിനു വേദിയായത് മറ്റൊരു മതേതര പാർട്ടിയുടെ വഖഫ് സമ്മേളനത്തിലായിരുന്നു. ‘മതമാണ് മറ്റെന്തിനെക്കാളും വലുതെന്ന’ കോഴിക്കോട് കടപ്പുറത്തെ പ്രഖ്യാപനം പേരിൽ മാത്രമല്ല, പെരുമാറ്റത്തിലും ലീഗ് മതസംഘടനയാണെന്നു വിളിച്ചുപറഞ്ഞു. സമുദായത്തിലെ തീവ്രനിലപാടുകാരോടു സമരത്തിലാകാതെ സമരസപ്പെടുന്ന ലീഗുസമീപനം സമാനതകളില്ലാത്തതാണ്. ജാതീയ ഉച്ചനീചത്വങ്ങൾ തീർത്ത വിഭാഗീയശക്തികൾക്കെതിരേ നിരന്തരം പോരാടി നിർമിച്ചതാണ് നവോത്ഥാനകേരളം. വോട്ടുബാങ്ക് ലക്ഷ്യംവെച്ച് മത, സമുദായ നേതാക്കൾക്ക് അർഹിക്കുന്നതിനപ്പുറം ആദരവും അവസരവും നൽകുന്ന പ്രീണനരാഷ്ട്രീയത്തിന് കാലം ഇപ്പോൾ കണക്കുചോദിക്കുകയാണ്. അവരുടെ അനാവശ്യസമ്മർദങ്ങൾക്കു വഴങ്ങുമ്പോൾ പൊതുവിടങ്ങൾ നഷ്ടമാകുന്ന കേരളം ബാക്കിയാകുന്നുണ്ട്. 2021-ൽ മാത്രം ക്രിസ്തീയസമൂഹത്തിനെതിരേ 478 ആക്രമണങ്ങളുണ്ടായി. ക്രിസ്മസ് ആഘോഷങ്ങളെ തടസ്സപ്പെടുത്തിയും തിരുസ്വരൂപങ്ങൾ തകർത്തും ‘ജയ്ശ്രീരാം’ വിളികളോടെ ബജ്റങ്ദൾ പ്രവർത്തകർ അലറിയാർത്തപ്പോൾ മതേതര ഇന്ത്യയുടെ അവസാന ശ്വാസഞെരുക്കം പൂർത്തിയായി. രാമക്ഷേത്രനിർമാണത്തിനു സംഭാവന നൽകിയ സഭാനേതൃത്വം അതിവേഗം മതരാഷ്ട്രമാകുന്ന ഭാരതത്തെ ഇനിയും മനസ്സിലാക്കാത്തതു സങ്കടകരമാണ്. ശ്രീറാം വിളികളും തക്ബീർ ധ്വനികളും ക്രിസംഘി മുദ്രവാക്യങ്ങളുമല്ല, മതേതരഭാരതത്തിന്റെ മഹാവാഴ്ത്തുകൾകൊണ്ട് നമ്മുടെ രാഷ്ട്രീയാങ്കണം നിറയട്ടെയെന്നാണ് സത്യദീപം മുഖപ്രസംഗം അവസാനിപ്പിക്കുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/3sKoMJv
via IFTTT
Post Top Ad
Responsive Ads Here
Thursday, December 30, 2021
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
ഹിന്ദുത്വവാദി പരാമർശം; രാഹുൽ ഗാന്ധിയെയും ലീഗിനെയും രൂക്ഷമായി വിമർശിച്ച് ‘സത്യദീപം’
ഹിന്ദുത്വവാദി പരാമർശം; രാഹുൽ ഗാന്ധിയെയും ലീഗിനെയും രൂക്ഷമായി വിമർശിച്ച് ‘സത്യദീപം’
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment