ബിവറേജ് തുറന്നിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഉത്തരം നല്‍കിയില്ല; വിമുക്തഭടനെ കൊല്ലാന്‍ശ്രമം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 31, 2021

ബിവറേജ് തുറന്നിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഉത്തരം നല്‍കിയില്ല; വിമുക്തഭടനെ കൊല്ലാന്‍ശ്രമം

കൊല്ലം : മുള്ളുവിള സ്വദേശിയായ വിമുക്തഭടനെ കൊലപ്പെടുത്താൻ ശ്രമിച്ചശേഷം ഒളിവിലായിരുന്ന യുവാവ് പിടിയിൽ. വടക്കേവിള പുന്തലത്താഴം പഞ്ചായത്തുവിള ഗാന്ധിനഗർ 119, ചരുവിളവീട്ടിൽ സുധിൻ (26) ആണ് പോലീസ് പിടിയിലായത്. വിമുക്തഭടനായ മുള്ളുവിളസ്വദേശി മോഹനൻ നായരെ (55) കഴുത്തിൽവെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചകേസിലാണ് അറസ്റ്റ്. ആക്രമണത്തിൽ മോഹനൻ നായരുടെ മൂക്കെല്ല് തകർന്നിരുന്നു. ജൂലായ് 18-ന് വൈകീട്ട് മുള്ളുവിള എസ്സ്.എൻ. പബ്ളിക് സ്കൂളിനുസമീപമുള്ള ചീപ്പ് പാലത്തിൽ െവച്ചായിരുന്നു സംഭവം. സംഭവത്തിലെ പ്രധാനിയായ ആദർശ് എന്നയാളെ ഒക്ടോബറിൽ അറസ്റ്റുചെയ്തിരുന്നു. ഇയാളും രണ്ടുകൂട്ടാളികളും കൂടിയാണ് മോഹനൻ നായരെ ആക്രമിച്ചത്. ബിവറേജസ് കോർപ്പറേഷന്റെ മദ്യശാല തുറന്നിരിക്കുകയാണോ എന്നചോദ്യത്തിന് ഉത്തരം നൽകാതിരുന്നതിനാണ് ഇവർ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ മോഹനൻ നായർ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. സംഭവത്തിനുശേഷം ഒളിവിൽ പോയ സുധിൻ തിരികെ വീട്ടിലെത്തിയതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളെ വീടുവളഞ്ഞ് പിടികൂടുകയായിരുന്നു. ഇരവിപുരം ഇൻസ്പെക്ടർ അനിൽകുമാർ വി.വി.യുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ അനുരൂപ, അരുൺഷാ, അജിത്കുമാർ, എസ്.സി.പി.ഒ. മനോജ്കുമാർ, സി.പി.ഒ.മാരായ ബിനു വിജയ്, ദിലീപ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. സുധിനെ റിമാൻഡ് ചെയ്തു.


from mathrubhumi.latestnews.rssfeed https://ift.tt/3FNZ6iI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages