സൗന്ദര്യറാണി, ഭര്‍ത്താവിനെ കൊന്നയാളെ വെടിവെച്ച് കൊന്നു; 'കമോറ'യുടെ ആദ്യ വനിതാ നേതാവ് അന്തരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 31, 2021

സൗന്ദര്യറാണി, ഭര്‍ത്താവിനെ കൊന്നയാളെ വെടിവെച്ച് കൊന്നു; 'കമോറ'യുടെ ആദ്യ വനിതാ നേതാവ് അന്തരിച്ചു

റോം: ഇറ്റലിയിലെ കമോറ കുറ്റവാളിസംഘത്തിന്റെ ആദ്യ വനിതാനേതാവും മുൻ സൗന്ദര്യറാണിയുമായ അസ്സുൻത മരെസ്ക (86) അന്തരിച്ചു. പോംപെയ്ക്കുസമീപമുള്ള വീട്ടിലായിരുന്നു അന്ത്യം. അസുഖബാധിതയായിരുന്നു. 18-ാം വയസ്സിൽ ഭർത്താവിന്റെ കൊലപാതകിയെ നേപ്പിൾസ് നഗരമധ്യത്തിലിട്ട് പട്ടാപ്പകൽ വെടിവെച്ചുകൊന്ന് മരെസ്ക വാർത്തകളിൽ ഇടംനേടിയിരുന്നു. ആറുമാസം ഗർഭിണിയിരിക്കെ, കമോറയുടെ തലവനായിരുന്ന അന്റോണിയോ എസ്പൊസിറ്റോയെയാണ് അവർ കൊന്നത്. വിവാഹം കഴിഞ്ഞ് രണ്ടുമാസം കഴിഞ്ഞപ്പോഴാണ് കുറ്റവാളിസംഘത്തിൽ പ്രവർത്തിച്ചിരുന്ന ഭർത്താവ് പസ്ക്വലെ സിമോനെത്തി കൊല്ലപ്പെടുന്നത്. ലിറ്റിൽ ഡോൾ, പ്യുപ്പെറ്റ എന്നീ അപരനാമങ്ങളിലും മരെസ്ക അറിയപ്പെട്ടിരുന്നു. 1953-ൽ പ്രാദേശിക സൗന്ദര്യമത്സരത്തിൽ വിജയിച്ചു. എസ്പൊസിറ്റോയെ വധിച്ചശേഷം അറസ്റ്റിലായ മരെസ്ക, ജയിലിൽവെച്ചാണ് കുഞ്ഞിന് ജന്മം നൽകിയത്. 14 വർഷത്തെ തടവുശിക്ഷയനുഭവിച്ച് തിരിച്ചെത്തിയശേഷം പിന്നീട് സിനിമയിലും അഭിനയിച്ചു. മകനുമായി ചേർന്ന് ജീവിതം മുന്നോട്ടുകൊണ്ടുപോവുന്നതിനിടെ മയക്കുമരുന്നുവ്യാപാരിയായ ഉമ്പെർട്ടോ അമ്മാതുറോയെ പങ്കാളിയാക്കി. എന്നാൽ 18 വയസ്സുള്ള മകനെ അമ്മാതുറോ കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. പിന്നെയും ഒട്ടേറെ കൊലപാതകക്കേസുകളിൽ മരെസ്ക പിടിയിലായിട്ടുണ്ട്. Content Highlights:lady camorra pupetta maresca assunta maresca dies


from mathrubhumi.latestnews.rssfeed https://ift.tt/3pL5vpe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages