ഡി.വൈ.എഫ്.ഐ.യുടെ പാലടയിൽ കരുവന്നൂരിന്റെ കല്ലുകടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 27, 2021

ഡി.വൈ.എഫ്.ഐ.യുടെ പാലടയിൽ കരുവന്നൂരിന്റെ കല്ലുകടി

തൃശ്ശൂർ: പാർട്ടി ഓഫീസ് പണിയാനുള്ള ഫണ്ടിനുവേണ്ടി ഡി.വൈ.എഫ്.ഐ. സംഘടിപ്പിച്ച പായസവിൽപ്പനയുടെ അറിയിപ്പ് പ്രതിഷേധവും പരിഹാസവും നിറഞ്ഞ പ്രതികരണങ്ങളെത്തുടർന്ന് തിരുത്തി. ഡി.വൈ.എഫ്.ഐ. ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി ക്രിസ്‌മസ്ദിനത്തിൽ സംഘടിപ്പിച്ച മേളയിലാണ് കരുവന്നൂർ ബാങ്ക് തട്ടിപ്പിന്റെ അലയൊലികളുയർന്നത്.ഡി.വൈ.എഫ്.ഐ.യുടെ ജില്ലാ കമ്മിറ്റി ഓഫീസായ ഭഗത്‌സിങ്‌ ഭവൻ നിർമിക്കാനാണ് മേള നടത്തുന്നതെന്നായിരുന്നു സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. ഒരു ലിറ്റർ പായസം വീതം വാങ്ങി ഡി.വൈ.എഫ്.ഐ.യുടെ ഉദ്യമത്തിൽ പങ്കാളിയാകണമെന്ന് കാണിച്ചുള്ള പ്രചാരണത്തിനെതിരേ രൂക്ഷവിമർശനമായിരുന്നു. കരുവന്നൂർ തട്ടിപ്പിൽ പാർട്ടിയുമായും യുവജനസംഘടനയുമായും ഇടഞ്ഞുനിൽക്കുന്നവരാണ് പരസ്യപ്രതികരണമുയർത്തിയത്.‘കരുവന്നൂരിലെ നിക്ഷേപകരെ സഹായിക്കാനാണ് മേള നടത്തുന്നതെങ്കിൽ നൂറ്‌ ലിറ്റർ വരെ വാങ്ങാൻ തയ്യാർ’, ‘നിക്ഷേപകർ പട്ടിണികിടക്കുമ്പോൾ ഇത്തരം മേള നടത്താൻ ലജ്ജയില്ലേ’ തുടങ്ങിയ രീതിയിലായിരുന്നു എതിർപ്പുകൾ. ഇതോടെ സംഘടന സാമൂഹികമാധ്യമത്തിലിട്ട ആദ്യ പോസ്റ്റർ പിൻവലിച്ച് പുതിയതിട്ടു. ‘ക്രിസ്‌മസ്‌ദിനത്തിൽ മായം ചേർക്കാത്ത, രുചികരമായ പാലടപ്രഥമൻ നിങ്ങളുടെ വീട്ടിൽ എത്തിച്ചുനൽകുന്നു’ എന്നാക്കിമാറ്റി. ശക്തമായ എതിർപ്പ് നിലനിൽക്കുന്ന മാപ്രാണം, കരുവന്നൂർ, മൂർക്കനാട് മേഖലകളിൽ ഈ പോസ്റ്റ് ആണ് ഷെയർ ചെയ്തത്. കരുവന്നൂർ ബാങ്ക് തട്ടിപ്പ് സംഭവത്തിൽ ഡി.വൈ.എഫ്.ഐ. മൗനംപാലിക്കുന്നതിനെതിരേ തുടക്കംമുതൽ ഒരു വിഭാഗത്തിന്റെ ശക്തമായ എതിർപ്പുണ്ടായിരുന്നു. ഇതാണിപ്പോൾ പ്രതികരണമായി പുറത്തുവന്നത്.അതേസമയം, മേള വൻവിജയമായിരുന്നെന്നും നാലായിരത്തോളം ലിറ്റർ പാലട വിൽക്കാൻ കഴിഞ്ഞതായും സംഘാടകർ അറിയിച്ചു. കരുവന്നൂർ മേഖലയെ ഒഴിവാക്കി കാറളം, പൂമംഗലം എന്നിവിടങ്ങളിൽ പാലട തയ്യാറാക്കാൻ മണ്ഡപം തിരഞ്ഞെടുത്തത് സൗകര്യം കണക്കിലെടുത്താണെന്നും സംഘാടകർ പറയുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3ED2prz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages